ഇന്ത്യ പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് തന്നെ രാജ്യത്തെ ചലനങ്ങളും മാറ്റങ്ങളും പഠനവിധേയമാക്കി നിരവധി സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡി ഓഫ് ഇന്ത്യ(സിഎഎസ്ഐ) വിഭാഗവും കാര്നീജി എന്‍ഡോവ്മെന്റും ചേര്‍ന്ന് ലോക് ഫൗണ്ടേഷന്റെ കീഴില്‍ ജനസംഖ്യയെ അടിസ്ഥാനമാക്കി നടത്തിയ സര്‍വേ ഫലം പുറത്തുവിട്ടു. 24 സംസ്ഥാനങ്ങളിലും മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 68,500 പേരെ കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2013 സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ലോക് ഫൗണ്ടേഷന് പഠനവിധേയമാക്കിയത്. നഗരപ്രദേശങ്ങളിലെ ജനങ്ങളെയാണ് കൂടുതലും പഠനത്തിന് വിധേയമാക്കിയത്.
സര്‍വ്വേയില്‍ 2013 അവസാനത്തെ മൂന്നു മാസങ്ങളാണ് പരിഗണിച്ചത്. ആം ആദ്മിയുണ്ടാക്കിയ രാഷ്ട്രീയമാറ്റങ്ങളും തെലുങ്കാനയും സര്‍വ്വേയില്‍ പ്രതിഫലിച്ചിട്ടുണ്ട്. എന്‍ഡിഎയ്ക്കുള്ള മുന്‍തൂക്കമാണ് ഈ സര്‍വ്വേയിലും തെളിഞ്ഞത്. ഏറ്റവും വലിയ 15 സംസ്ഥാനങ്ങളിലെ 51,000 പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ എന്‍ഡിഎ നില മെച്ചപ്പെടുത്തി, അധികാരം തിരിച്ചു പിടിക്കുമെന്നുമാണ് മനസിലായത്.
2013-ന്റെ അവസാനവും 2014ന്റെ തുടക്കത്തിലുമായി പുറത്തുവന്ന സര്‍വ്വേയില്‍ എന്‍ഡിഎക്ക് 31 ശതമാനം വോട്ട് ലഭിക്കും. 2009 ല്‍ എന്‍ഡിഎയ്ക്ക് 21.5 ശതമാനവും ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ച 1996 ല്‍ 25.6 ശതമാനവുമാണ് നേടിയത്. യുപിഎ യ്ക്ക് 23 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്്. 2009ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 31.5 ശതമാനം വോട്ട് നേടിയാണ് അധികാരത്തിലെത്തിയത്. അതേ ശതമാനം തന്നെ 2014 ല്‍ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും സര്‍വ്വേ പറയുന്നത് ശ്രദ്ധേയമാണ്.
ദി സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ്ങ് സൊസൈറ്റി(സിഎസ്ഡിഎസ്) 2013 ജൂലൈയില്‍ പുറത്തുവിട്ട സര്‍വ്വേയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും 29 ശതമാനം ശതമാനമാണ് പ്രവചിച്ചത്.എന്നാല്‍ 2014 ലെ അതേ സിഎസ്ഡിഎസ് സര്‍വ്വേ എന്‍ഡിഎയ്ക്ക് 36 ശതമാനം പ്രവചിക്കുന്നു. യുപിഎ സഖ്യത്തിന് 23 ശതമാനവും.
ജനുവരിയില്‍ പുറത്തുവന്ന എച്ച്ടി- സിവോട്ടര്‍ സര്‍വ്വേയില്‍ എന്‍ഡിഎയ്ക്ക് 34 ശതമാനവും യുപിഎയ്ക്ക് 23 ശതമാനവും പറയുന്നു. ജനുവരിയിയില്‍ ടൈംസ് നൗവും സിവോട്ടറും സംയുക്തമായി നടത്തിയ സര്‍വ്വേ പ്രകാരം എന്‍ഡിഎയ്ക്ക് 36 ശതമാനം വോട്ട് ലഭിക്കും.യുപിഎയ്ക്ക് 22 ശതമാനവും. ഫെബ്രുവരിയില്‍ പുറത്തുവന്ന എബിപി-നില്‍സന്‍ സര്‍വ്വേയിലും എന്‍ഡി എയ്ക്കാണ് മുന്‍തൂക്കം.
മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയതോടെ എല്ലാ സമുദായങ്ങളുടെ വോട്ടും ശേഖരിക്കാന്‍ ബിജെപിക്കാവുംഎന്നാണ് വിലയിരുത്തുന്നത്്. മോദിയുടെ സ്ഥാനാര്‍ത്ഥിത്വം യുവാക്കള്‍ക്കിടയിലും നഗരങ്ങളിലും പിന്നോക്കക്കാര്‍ക്കിടയിലും വന്‍ സ്വാധീനമുണ്ടാക്കിയതായാണ് സര്‍വ്വേകള്‍ പറയുന്നത്.
എന്‍ഡിഎക്ക് 12 ശതമാനം മുസ്ലിംവോട്ട് ലഭിക്കുമ്പോള്യു.പിക്ക് 35 ശതമാനം ലഭിക്കും. മോദിയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ കൂടുതല്‍ മുസ്ലിം വോട്ട്കിട്ടുമെന്ന് കോണ്‍ഗ്രസ് കരുതി. എന്നാല്‍ മോദിയോട് ഈ വിഭാഗത്തിന് അകല്ച്ചയില്ലെന്നാണ്സര്വ്വേയില്തെളിഞ്ഞത്. എസ്.ടി വിഭാഗത്തിന്റെ വോട്ടുകള്‍ 31 മുതല്‍ 23 ശതമാനം യുപിഎയ്ക്ക് പ്രവചിക്കുമ്പോള്‍ എന്‍ഡിഎയ്ക്ക് 21 മുതല്‍ 25 ശതമാനമാണ് ലഭിക്കുക. എസ്സി വോട്ടുകള്‍ എന്‍ഡിഎയ്ക്ക് 25 ശതമാനം പറയുമ്പോള്‍ 21 ശതമാനം മാത്രമാണ് യുപിഎയ്ക്ക് ലഭിക്കുക.
ഒബിസി വിഭാഗത്തിലാണ് എന്‍ഡിഎ വന്‍ മുന്നേറ്റം നടത്തിയത്. യുപിഎയ്ക്ക് ലഭിക്കുന്ന വോട്ടില്‍ നിന്നും 15 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ബിജെപിക്ക് ലഭിക്കുകയെന്നാണ് പഠനം പറയുന്നത്. ഉയര്‍ന്ന ജാതിക്കാര്‍ക്കിടയിലും ബിജെപി വ്യക്തമായ സ്വാധീനം ഉറപ്പിക്കുന്നു എന്നാണ് സര്‍വ്വേ പുറത്തു വിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്്. കോണ്‍ഗ്രസിന് 19 ശതമാനം ലഭിക്കുമ്പോള്‍ എന്‍ഡിഎയ്ക്ക് 42 ശതമാനമാണ് ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: