ന്യൂദല്‍ഹി: കിട്ടാത്ത മുന്തിരി പുളിക്കുമെന്നതിനു സാമൂഹ്യ പ്രവര്‍ത്തകയായ മല്ലികാ സാരാഭായിയുടെ അനുഭവവും ഉദാഹരണം. തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കിലും പ്രചാരണങ്ങളില്‍ നിറഞ്ഞു നില്ക്കാന് കൊതിച്ചു സ്ഥാനാര്‍ത്ഥിക്കുപ്പായം തുന്നിയിരുന്നതാണ് മല്ലിക. പക്ഷേ, ആം ആദ്മി പാര്‍ട്ടിയുടെ ടിക്കറ്റ് കിട്ടാത്തതിലെ നിരാശ മൂത്ത മല്ലികാ സാരാഭായ് പറയുന്നു, ഞാന്‍ മത്സരിക്കാനേ ഇല്ല.
2009-ലെ തെരഞ്ഞെടുപ്പില്‍ എല്‍.കെ. അദ്വാനിക്കെതിരേ മത്സരിച്ച് ജനശ്രദ്ധ പിടിക്കാന്‍ നോക്കിയെങ്കിലും ദയനീയമായി പരാജയപ്പെട്ടിരുന്നു മല്ലിക.
ഇപ്പോള്‍ എഎപിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ കാത്തിരുന്നെങ്കിലും അവര്‍ പരിഗണിച്ചേ ഇല്ല. നിരാശിതയായി മല്ലിക പറയുന്നു, “ഞാന്‍ മത്സരിക്കാനില്ല. എഎപിയില്‍ നിന്ന് ആരും എന്നെ സമീപിച്ചിട്ടില്ല. സ്വതന്ത്രയായി മത്സരിക്കാനും ഞാനില്ല. സ്വതന്ത്രയായിട്ടോ അല്ലാതെയോ ഒരു വിധത്തിലും ഞാന്‍ മത്സരിക്കാനില്ല.” അരവിന്ദ് കേജ്രിവാളുമായി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചു ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല.
ഗുജറാത്തിയെ വസ്തുസ്ഥിതി അന്വേഷിക്കാന്‍ പോയ സംഘത്തില്‍നിന്നും മല്ലികയെ മാറ്റി നിര്‍ത്തിയിരുന്നു. ലോക്പാല്‍ സമരത്തിന്റെ മുമ്പന്തിയില്‍ ഉണ്ടായിരുന്നെങ്കിലും മല്ലികയെ എഎപി തഴഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: