ഹൈദരാബാദ്: ആന്ധ്രയില്‍ പുതിയൊരു പാര്‍ട്ടികൂടി പിറക്കുന്നു. നടന് ചിരഞ്ജീവിയുടെ സഹോദരന് പവന് കല്യാണാണ് ഇന്നു പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. പവന്റെ പാര്‍ട്ടി ഒരേ സമയം ഒട്ടേറെ പേരോടുള്ള പകവീട്ടല്‍കൂടിയാണ്. ഏറ്റവും ആശങ്ക ഇപ്പോള്‍ ചിരഞ്ജിവിക്കാണ്.
ഒന്നാമത്തെ പ്രഹരം സഹോദരന് ചിരഞ്ജീവിക്കുതന്നെ, കാരണം കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രചാരണ വിഭാഗം തലവനായി പാര്‍ട്ടി കേന്ദ്ര ടൂറിസം മന്ത്രികൂടിയായ ചിരഞ്ജീവിയെ പ്രഖ്യാപിച്ചതേ ഉള്ളു. പക്ഷേ, സഹോദരനായാലും രാഷ്ട്രീയ വഞ്ചന കാണിച്ചാല്‍ സഹിക്കാനാവില്ലെന്നാണല്ലോ.
ചിരഞ്ജീവി കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിലാണ് പ്രജാരാജ്യം പാര്‍ട്ടി രൂപീകരിച്ചത്. കോണ്‍ഗ്രസിനെയും വിറപ്പിച്ച് 18 സീറ്റു നേടിയാണ് ആ പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. പക്ഷേ കേന്ദ്രത്തില്‍ ഒരു മന്ത്രിസ്ഥാനം കിട്ടുമെന്നായപ്പോള്‍ പിആര്‍പിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുകയായിരുന്നു ചിരഞ്ജീവി. ഇതിലുള്ള പ്രതിഷേധമാണ് പുതിയ പാര്‍ട്ടി.
അടുത്ത പ്രതിഷേധം ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനോടാണ്. ടിഡിപിയുമായി ചാര്‍ച്ചക്ക് ചര്‍ച്ച ചെയ്ത് വരികെ നായിഡു പവനെ തഴഞ്ഞു. അതോടെയാണു പുതിയ പാര്‍ട്ടിയെന്ന ഉറച്ച തീരുമാനം എടുത്തിരിക്കുന്നത്. ഇത് നായിഡുവിന്റെ വോട്ടുകളെ ഭിന്നിപ്പിച്ചേക്കുമെന്നു വിലയിരുത്തപ്പെടുന്നു.
ഇന്നു പവന് പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തും. പൊതുവേ സിനിമാ റിലീസ് ദിവസമായ വെള്ളിയാഴ്ച ഇറങ്ങുന്ന പുതിയ പാര്‍ട്ടിയെ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്നു കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: