രാജ്യത്തെ മൂന്നിലൊന്ന് കര്‍ഷകര്‍ ബിജെപിക്കൊപ്പം ഈ തെരഞ്ഞെടുപ്പില്‍ അണിനിരക്കും. കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്ന് പറയുന്നത് 17 ശതമാനം പേര് മാത്രം. സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡവലപ്പിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) നടത്തിയ സര്‍വേ പഠനത്തിലാണ് ഈ വിവരം. 18 സംസ്ഥാനങ്ങളിലായി 137 ജില്ലകളില്‍ 5,000 കര്‍ഷക കുടുംബങ്ങളില്‍ നേരിട്ട് സന്ദര്‍ശിച്ച് ശേഖരിച്ച വിവരങ്ങളുടെ വിശകലനമാണ് സര്‍വേ. ഓരോ വീട്ടിലെയും വനിതാംഗങ്ങളേയും യുവജനങ്ങളേയും കണ്ട് അവരുടെ അഭിപ്രായങ്ങളും തേടിയിരുന്നു. 11,000 കര്‍ഷകര്‍ അവരുടെ സാമൂഹ്യ-സാമ്പത്തികസ്ഥിതിയും പ്രതീക്ഷയും അംഗവും വോട്ടഭിപ്രായവും പങ്കുവെച്ചെന്ന് സിഎസ്ഡിഎസിന്റെ സഞ്ജയ്കുമാര്‍ പറഞ്ഞു. ഭാരത് കൃഷക് സമാജിന് വേണ്ടി 2013 ഡിസംബറിനും 2014 ജനുവരിക്കുമിടയില്‍ 274 ഗ്രാമങ്ങളിലാണ് സര്‍വേ നടത്തിയത്. കര്‍ഷകരുടെ ബിജെപിയോടുള്ള ആഭിമുഖ്യം ഏതെങ്കിലും സംസ്ഥാനത്തോ മേഖലയിലോ മാത്രം ഒതുങ്ങുന്നില്ല. രാജ്യവ്യാപകമായി ബിജെപിക്ക് അനുകൂലമാണ് കൃഷിക്കാര്‍.
കോണ്‍ഗ്രസ് തുടര്‍ച്ചയായി 10 വര്‍ഷം ഭരിച്ച രാജ്യത്തെ കര്‍ഷകരുടെ ദയനീയ സ്ഥിതിവിശേഷം വ്യക്തമാക്കുകകൂടി ചെയ്യുന്നുണ്ട് സര്‍വേ. മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗ്യാരണ്ടി ആക്ട് (എംജിഎന്ആര്ഇജിഡി) പ്രകാരം രാജ്യത്ത് ഓരോ വീട്ടിലേയും പ്രായപൂര്‍ത്തിയായ, ജോലിചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് വര്‍ഷം 100 ദിവസം ജോലി ഉറപ്പാക്കുന്ന പദ്ധതിയാണ്. പാര്‍ലമെന്റ് നിയമത്തിലൂടെ നടപ്പിലാക്കിയ പദ്ധതിയുടെ വിജയമാണ് സര്‍വേ വിലയിരുത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 85 ശതമാനം പേര് പദ്ധതിയെക്കുറിച്ച് കേട്ടിട്ടുണ്ട്. അവരില്‍ 51 ശതമാനം പേര് പറയുന്നത് അവരുടെ വീടുകളില്‍ ആര്‍ക്കും തന്നെ ഈ പദ്ധതി പ്രകാരം ജോലി ലഭിച്ചിട്ടില്ലെന്നാണ്. ജോലിക്ക് നേരിട്ട് കൂലി കിട്ടുന്ന പണമിടപാട് സംവിധാനത്തെക്കുറിച്ച് 70 ശതമാനം പേരും കേട്ടിട്ടുണ്ടായില്ല.
കര്‍ഷകര്‍ നേരിടുന്ന ഒട്ടേറെ പ്രതിസന്ധികള്‍ക്ക് കാരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കുഴപ്പങ്ങളാണെന്ന് വിശ്വസിക്കുന്നവരാണ് 58 ശതമാനം പേരും. സര്‍വേയില്‍ പങ്കെടുത്ത 62 ശതമാനം പേര് എന്താണ് താങ്ങുവിലയെന്ന് അറിയാത്തവരാണ്. അറിയാവുന്ന 48 ശതമാനത്തില്‍ 64 ശതമാനം പേരും പറയുന്നത് അവരുടെ വിളകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക് വളരെ കുറവാണെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: