കോയമ്പത്തൂര്‍: സിനിമാ താരമാണെങ്കില്‍ നേട്ടം കൊയ്യാമെന്ന് തെളിയിച്ചു കൊണ്ട് ജയലളിത. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഇങ്ങനെയും പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്താമെന്ന് തെളിയിച്ചിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത.
രാഷ്ട്രീയ നേതാക്കളുടെ പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്ക്കെതിരാണെന്നിരിക്കെ കോയമ്പത്തൂര്‍ നഗരത്തിലുടനീളം പതിപ്പിച്ചിരിക്കുന്നത് ജയലളിതയുടെ പഴയ സിനിമയുടെ പുതിയ പതിപ്പിന്റെ പോസ്റ്ററുകള്‍. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്തെത്തിയിരിക്കുകയാണ്.
എഐഎഡിഎംകെ സ്ഥാപകനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എംജിആറും ജയലളിതയും അഭിനയിച്ച് 1965ല്‍ പുറത്തിറങ്ങിയ ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
യുവാക്കളായ നായീകാനായകന്മാരെ എടുത്തുകാട്ടിയുള്ള സിനിമാപോസ്റ്ററുകള്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. രാഷ്ട്രീയക്കാരെ ചിത്രീകരിച്ചുള്ള സിനിമാ പോസ്റ്ററുകള്‍ പൊതുസ്ഥലങ്ങളില്‍ പതിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും എത്രയും പെട്ടന്ന് ഇവ നീക്കം ചെയ്യണമെന്നും തമിഴ്നാട്ടിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു.
സിനിമാ പ്രദര്‍ശനം തടയില്ലെന്നും പൊതുസ്ഥലങ്ങളില്‍ നിന്നും മാറ്റി പോസ്റ്ററുകള്‍ തിയേറ്റര്‍ കെട്ടിടത്തിനുള്ളില്‍ പതിക്കാമെന്നും പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി. പൊതുസ്ഥലങ്ങളില്‍ നിന്നും എത്രയും പെട്ടന്ന് സിനിമാപോസ്റ്ററുകള്‍ എടുത്തുമാറ്റുമെന്ന് കോയമ്പത്തൂര്‍ ജില്ലാകളക്ടര്‍ അര്‍ച്ചന പട്നായിക് പറഞ്ഞു.
എന്നാല്‍ സിനിമ പുറത്തിറക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ദിവ്യ ഫിലിംസിന്റെ ബാനറില്‍ ഇറങ്ങിയിരിക്കുന്ന പുതിയ പതിപ്പ് മാര്‍ച്ച് 14ന് തമിഴ്നാട്ടിലും കേരളത്തിലും റിലീസ് ചെയ്യും. അടുത്തിടെ ശിവാജി ഗണേശന്റെ കര്‍ണനും ദിവ്യാ ഫിലിംസ് പരിഷ്കരിച്ച് പുറത്തിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: