ന്യൂദല്‍ഹി: സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും സ്ഥാനാര്‍ഥികളും എല്ലാവരും ചേര്‍ന്ന് ഇക്കുറി തിരഞ്ഞെടുപ്പിന് ഒഴുക്കുന്നത് 30,000 കോടിയിലേറെ രൂപയെന്ന് ഏകദേശ കണക്ക്. ഈ കണക്ക് ശരിയായി വന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണമൊഴുകുന്ന തിരഞ്ഞെടുപ്പാകുമിത്.
കഴിഞ്ഞ അമേരിക്കന്പ്രസിഡനൃ തിരഞ്ഞെടുപ്പില്‍ ചിലവിട്ടത് ഏകദേശം 42000 കോടി രൂപ( 700 കോടി ഡോളര്‍)യാണ്.
മീഡിയ പഠനത്തിനുള്ള സെന്ററാണ് ഇക്കാര്യം പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 30,000 കോടിയില്‍ 7000 മുതല്‍ 8000 കോടിവരെയാകും തിരഞ്ഞെടുപ്പ് നടത്താന്സര്ക്കാരിനുണ്ടാകുന്ന ചെലവ്. തിരഞ്ഞെടുപ്പ്കമ്മീഷനു വരുന്ന ചെലവ് 3500 കോടി രൂപയാണ്.ആഭ്യന്തര മന്ത്രാലയം, റെയില്‍വേ, വിവിധസര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവര്‍ക്കും ഇതിനടുത്തു വരുന്ന തുക ചെലവാകും.
ഇക്കുറി ഒരു സ്ഥാനാര്‍ഥിയുടെ ചെലവ് 70 ലക്ഷം രൂപയായി തിരഞ്ഞെടുപ്പ് കമ്മീഷന്ഉയത്തിയിരുന്നു.അതായത് 543 മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് മൊത്തമായി (ഔദ്യോഗികമായി) 4000 കോടി ചെലവിടാം. പക്ഷെ സ്ഥാനാര്‍ഥികള്‍ ഒഴുക്കുന്ന കള്ളപ്പണത്തിങ്കൃത്യമായ കണക്കില്ലല്ലോ… 96ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൊത്തം 2500 കോടിയാണ്ചെലവായത്. 2004ല്‍ ഇത് പതിനായിരം കോടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: