ഛണ്ഡീഗഢ്: 2014 ലോക്സഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് 66 കമ്പനി അര്‍ദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചു. ഏപ്രില്‍ പത്തിന് സംസ്ഥാനത്തെ 10 ലോക്സഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ സംസ്ഥാനത്ത് വിപുലമായ ഒരുക്കളാണ് നടത്തിയതെന്നും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായെന്നും ഹരിയാനയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
വിവിധങ്ങളായ അര്‍ദ്ധസൈനിക വിഭാഗത്തെ 10 ലോക്സഭാ നിയോജക മണ്ഡലങ്ങളിലായി 90 ഇടങ്ങളില്‍ വിന്യസിക്കും. സംസ്ഥാനത്ത് 1.55 കോടി വോട്ടര്‍മാരില്‍ 71 ലക്ഷം പേര് സ്ത്രീകളാണ്. 16,129 പോളിങ്ങ് സ്റ്റേഷനുകളില്‍ 11,644 എണ്ണം ഗ്രാമങ്ങളിലാണ്. പ്രശ്നബാധിത പോളിങ്ങ് സ്റ്റേഷനെന്നും അതീവ പ്രശ്നബാധിത പോളിങ്ങ് സ്റ്റേഷനെന്നും ഇവയെ രണ്ടായി തിരിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഡെപ്പ്യൂട്ടി കമ്മീഷണറുടെയും നോഡല്‍ ഓഫീസറിന്റെയും നേതൃത്വത്തില്‍ വിന്യസിക്കും.
ഏപ്രില്‍ 10ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്. 24 ന് സൂഷ്മപരിശോധനയും, നാമനിര്‍ദേശപത്രിക പിന്‍വലിക്കേണ്ട അവസാന തീയതി മാര്‍ച്ച് 26 ഉം ആണ്.
ജനങ്ങളെ വോട്ട് ചെയ്യുന്നതിന്റെ ആവശ്യകതയെപ്പറ്റി ബോധവാന്മാരാക്കുന്നതിനായി ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും ബാഡ്മിന്റണ്‍ കളിക്കാരി സൈന നെഹ്വാള്, ടിവി അവതാരിക മേഖാമാലിക്ക് തുടങ്ങിയ പ്രശസ്തരും പരിപാടിയില്‍ അണിനിരക്കുമെന്ന് തെരഞ്ഞെടുപ്പ് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: