ന്യൂദല്‍ഹി: അമിത്ഷായ്ക്ക് എതിരെയുള്ള സിഡി കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് ബിജെപി. അതുകൊണ്ട് ബിജെപി സെക്രട്ടറി അമിത് ഷായ്ക്ക് അയച്ച നോട്ടീസ് പിന്‍വലിക്കണമെന്ന് പാര്‍ട്ടി തെരെഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
മുസാഫര്‍ നഗറില്‍ നടത്തിയദ്രോഹത്തിനെതിരെ വോട്ടു കുത്തി പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്തുവെന്ന കുറ്റം ആരോപിച്ചാണ് നോട്ടീസ് അയച്ചത്. എന്നാല്‍ സമാജ് വാദി പാര്‍ട്ടി നയിക്കുന്ന സര്‍ക്കാര്‍ കൃത്രിമമായാണ് പ്രസംഗത്തിന്റെ സിഡി തയ്യാറാക്കിയതെന്ന് ബിജെപി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഭരണകൂടമാണ് കേസുകെട്ടിച്ചമയ്ക്കാന് ആവശ്യമായ വാക്കുകള്‍ സിഡിയില്ചേര്ത്തത്, എസ്പി സര്‍ക്കാരിന്റെ അമിത താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി കാ ബാദ്ലാ ബാദ്ല (പ്രതികാരം) എന്ന പറയാത്ത വാക്ക് തിരുകി കയറ്റുകയായിരുന്നവെന്ന് ബിജെപിയുടെ രാജ്യസഭാ എപിയും പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് സെല്‍ ഇന്‍ ചാര്‍ജ്ജ് ആര്. രാമകൃഷ്ണന് തെരെഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ പറയുന്നു.
സമ്മതിദാനം വിനിയോഗിക്കൂ, അതൊരു പകവീട്ടലാകരുതെന്നാണ് ഷാ പ്രസംഗത്തിലൂടെ അഭ്യര്‍ത്ഥിച്ചതെന്നും കത്തില്‍ പറയുന്നുണ്ട്.
കമ്മീഷന് പ്രസംഗത്തിന്റെ മുഴുവനും ശേഖരിക്കണമെന്നും ബിജെപി അയച്ച കത്തില്‍ പറയുന്നുണ്ട്. ഷായ്ക്ക് നോട്ടീസ് അയച്ച നടപടി പുനഃപരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: