വഡോദര: വര്‍ഷങ്ങളോളം പ്രചാരകനായി പ്രവര്‍ത്തിച്ച,തെന്റ കര്‍മ്മഭൂമിയായ വഡോദരയെ വന്ദിച്ച് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി പത്രിക നല്കി. ഗെയ്ക്ക്വാദ് മഹാരാജാവിെന്റ കൊച്ചുമകെന്റ മകന് പരേതനായ രഞ്ജിത് സിംഗിെന്റ ഭാര്യ ശുഭാംഗിനി രാജെ ഗെയ്ക്ക്വാദാണ് മോദിയുടെ പത്രികയില്‍ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്ന ഒരാള്‍. ചായ വില്പ്പനക്കാരന് കിരണ്‍ മഹിദായാണ് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്ന രണ്ടാമത്തെയാള്‍.
പത്രിക നല്കാന് ജില്ലാ കളക്ടറേറ്റില്‍ എത്തിയ മോദി ആദ്യം കിരണ്‍ മഹിദായെ ആശ്ലേഷിച്ചു. തുടര്‍ന്ന് മഹിടയ്ക്കും മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കും ഒപ്പം വരണാധികാരി കൂടിയായ കളക്ടറുടെ മുന്നിലെത്തി പത്രിക സമര്‍പ്പിച്ചു.
വഡോദരയുടെ സമഗ്രവികസനത്തിനും സല്‍ഭരണത്തിനും മാതൃകയായ ഭരണാധിപതി മഹാരാജാ സയാജി റാവു ഗെയ്ക്ക്വാദിനെ മോദി അനുസ്മരിച്ചു. മഹാരാജാവ് വിശാലവും സമഗ്രവുമായ ഉള്‍ക്കാഴ്ചയുള്ള നല്ലൊരു ഭരണാധികാരിയായിരുന്നു, വഡോദരയുടെ മുഖഛായ തന്നെ മാറ്റിയ മഹാനാണ്. മോദി പറഞ്ഞു. ആ രാജ്യത്തിെന്റ ഭാഗമായ വഡനഗറിലാണ് താന്‍ ജനിച്ചത്. അതിനാല്‍ അദ്ദേഹത്തിെന്റ സല്ഭരണത്തിെന്റ ഫലങ്ങള്‍ തനിക്കറിയാം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, കുടിവെള്ള വിതരണം, ഗ്രന്ഥശാലകള്‍ തുടങ്ങിയ കാര്യങ്ങളിലായിരുന്നു അദ്ദേഹം കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. ചെറു സൂചനകള്‍ എന്ന അദ്ദേഹത്തിെന്റ പുസ്തകം സല്‍ഭരണത്തിന് പ്രചോദനം നല്‍കുന്നതാണ്. െഎഎഎസുകാര് സര്‍വ്വീസില്‍ ചേരുമ്പോള്‍ ഈ പുസ്തകം വായിക്കാനാണ് താന്‍ അവരോട് പറയാറുള്ളത്. മോദി പറഞ്ഞു.
ഇവിടെ പ്രചാരകനായി പ്രവര്‍ത്തിച്ചകാലം അദ്ദേഹം അനുസ്മരിച്ചു. ഞാന്‍ സൗരാഷ്ട്രയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.. ഇപ്പോള്‍ മധ്യ ഗുജറാത്തില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി എന്നോട് ആവശ്യപ്പെട്ടിരിക്കുന്നു. വഡോദര എെന്റ കര്‍മ്മഭൂമിയാണ്. ഒരു പൊതുപ്രവര്‍ത്തകനായി ഞാന്‍ വീണ്ടും ഇവിടെയെത്തിയിരിക്കുകയാണ്. എനിക്ക് സ്വാഗതമേകിയ, ഇത്രയും ബഹുമാനം നല്കുന്ന വഡോദരക്കാരോട് എനിക്ക് അങ്ങേയറ്റം നന്ദിയുണ്ട്. തെരഞ്ഞെടുപ്പ് ഒരാഘോഷമാക്കാനും ബിജെപിക്ക് വന്‍ വിജയം നല്‍കാനും അദ്ദേഹം അവരോട് അഭ്യര്‍ഥിച്ചു.
രാവലെ 9.45ന് എത്തിയ മോദി വഡോദരയിലെ കീര്‍ത്തി സ്തംഭത്തില്‍ നിന്ന് റോഡ് ഷോയോടെയാണ് തുടങ്ങിയത്. മോദിയെ കാണാനും ആവേശം പകരാനും പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ തിങ്ങിനിറഞ്ഞ ജനലക്ഷങ്ങള്‍ മോദിക്ക് അഭിവാദ്യം അര്‍പ്പിച്ചു. തുറന്നജീപ്പില്‍ എത്തിയ മോദിയ്ക്കൊപ്പം ആനന്ദി പട്ടേല്‍, സൗരഭ് പട്ടേല്‍, പുരുഷോത്തം രുപാല, നിതിന്‍ പട്ടേല്‍ എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: