നരേന്ദ്ര മോദിയുടെ ഭാര്യയാകുകയും പിന്നീടു ബന്ധം പിരിയുകയും ചെയ്ത യശോദാ ബെന്‍ ഇപ്പോള്‍ അദ്ധ്യാപക ജീവിതത്തില്‍നിന്നു വിരമിച്ച് സ്വസ്ഥ ജീവിതം നയിക്കുകയാണ്. പതിനേഴാം വയസില്‍ മോദിയുടെ ഭാര്യയായി, മൂന്നു വര്‍ഷത്തിനുള്ളില്‍ വിവാഹബന്ധം സ്വയം അവസാനിപ്പിച്ച് പഠിത്തത്തില്‍ മുഴുകുകയും അദ്ധ്യാപികയാവുകയും ചെയ്ത 62 കാരി യശോദാ ബെന്‍ പക്ഷേ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാനോ അവകാശവാദങ്ങള്‍ പറയാനോ മുതിരുന്നില്ല. രണ്ടു മാസം മുമ്പ് ഏറെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി അവര്‍ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തോടു സംസാരിച്ചു, ചിത്രം എടുക്കരുതെന്ന വ്യവസ്ഥയില്‍.
യശോദാ ബെന്‍ പറയുന്നു:
എനിക്ക് 17 വയസുള്ളപ്പോഴായിരുന്നു വിവാഹം. ഞാന്‍ പഠനം നിര്‍ത്തി അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോള്‍ എന്നെ പഠനം പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു. അധിക സമയവും അദ്ദേഹം സംസാരിച്ചത് എന്റെ പഠനം പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചായിരുന്നു. ആദ്യകാലങ്ങളില്‍ എന്നോട് അടുക്കളക്കാര്യങ്ങള്‍ പോലും സംസാരിച്ചിരുന്നു.
ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ ഒരു ബന്ധവുമില്ല. ഒരിക്കല്‍ പോലും ഞങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായിട്ടില്ല. ഞങ്ങള്‍ സൗഹാര്ദ്ദത്തിലാണു പിരിഞ്ഞത്. ഇല്ലാത്ത കാര്യങ്ങള്‍ ഞാന്‍ പറയില്ല. മൂന്നുവര്‍ഷത്തിനിടെ ഞങ്ങള്‍ മൂന്നു മാസമേ ഒന്നിച്ചുണ്ടായിരുന്നുള്ളു. അതിനു ശേഷം ഇന്നുവരെ അദ്ദേഹവുമായി ഒരു ബന്ധവുമില്ല.
അദ്ദേഹത്തെക്കുറിച്ച് എന്റെ കയ്യില്‍ കിട്ടുന്നതെല്ലാം വായിക്കാറുണ്ട്. ടെലിവിഷനില്‍ വാര്‍ത്തകളില്‍ കാണുന്നുണ്ട്. പത്രങ്ങളില്‍ വരുന്നതു വായിക്കാന്‍ ഇഷ്ടമാണ്.
ഞാനൊരിക്കലും അദ്ദേഹത്തെ കാണാന്‍ പോയിട്ടില്ല. അദ്ദേഹം എന്നെ വിളിക്കുമെന്നും പ്രതീക്ഷിക്കുന്നില്ല. അദ്ദേഹത്തെ വിഷമിപ്പിക്കുന്ന ഒന്നിനുമില്ല. അദ്ദേഹത്തിന്റെ കര്‍മ്മവഴികളില്‍ എല്ലാ പുരോഗതിയും ആശംസിക്കുകമാത്രം ചെയ്യുന്നു. എനിക്കുറപ്പുണ്ട്, അദ്ദേഹം ഒരിക്കല്‍ പ്രധാനമന്ത്രിയാകുമെന്ന്.
അദ്ദേഹം ഒരിക്കല്‍ പറഞ്ഞു, “ഞാന്‍ രാജ്യം മുഴുവന്‍ ചുറ്റിക്കൊണ്ടിരിക്കും. ഇഷ്ടാനുസരണം സഞ്ചരിക്കും. എനിക്കൊപ്പം പോരാനാകുമോ?” ഞാന്‍ വഡനഗറില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിക്കാനെത്തുമ്പോള്‍ അദ്ദേഹം ചോദിച്ചു, ” എന്തിന് ബന്ധുവീട്ടിലേക്കു പോന്നു. ഇപ്പോള്‍ പഠനം പൂര്‍ത്തിയാക്കുന്നതിനാണു ശ്രദ്ധിക്കേണ്ടത്.” പിരിയാന്‍ തീരുമാനിച്ചത് എന്റെ സ്വന്തം തീരുമാനമാണ്, ഞങ്ങള്‍ തമ്മില്‍ ഒരു ഭിന്നതയും അക്കാര്യത്തിലുണ്ടായിട്ടില്ല. അദ്ദേഹം ഒരിക്കലും ആര്എസ്്എസിനെക്കുറിച്ചോ രാഷ്ട്രീയാഭിപ്രായങ്ങളെക്കുറിച്ചോ എന്നോടു സംസാരിച്ചിട്ടില്ല. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന സമയങ്ങളിലൊന്നും അദ്ദേഹം ഉണ്ടായിരുന്നില്ല, യാത്രകളിലായിരുന്നു, അവിടെ വരാറില്ലായിരുന്നു. അദ്ദേഹം അധികവും ആര്‍എസ്എസ് പ്രവര്‍ത്തനത്തിലായിരുന്നു. അങ്ങനെ ഒരു ഘട്ടത്തില്‍ ഞാന്‍ അങ്ങോട്ടു പോകാതായി, എന്റെ അച്ഛന്റെ വീട്ടിലേക്കു പോയി.
എന്നെ ഭാര്യയായി പരിഗണിക്കുന്നില്ലെന്ന് എനിക്കു തോന്നിയിട്ടേ ഇല്ല. മാത്രമല്ല, എനിക്കു ഭാഗ്യം ഉണ്ടായെന്നാണു ഞാന്‍ കരുതുന്നത്.
പുനര്‍വിവാഹം ചിന്തയില്‍ വന്നതേയില്ല. എന്റെ ബന്ധു വീട്ടിലും എനിക്കു നല്ല പരിഗണനയാണു ലഭിച്ചിരുന്നത്. എനിക്കു തുടര്‍ പഠനത്തിന് അച്ഛന് സഹായിച്ചു. രണ്ടു വയസുള്ളപ്പോള്‍ അമ്മ മരിച്ചു. പത്തില്‍ പഠിക്കുമ്പോള്‍ അച്ഛനും. 1974-ല്‍ എസ്എസ്സി പാസായി. ട്രെയിനിംഗ് പൂര്‍ത്തിയാക്കി 1978-ല്‍ അദ്ധ്യാപികയായി.
ഞാന്‍ ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ എല്ലാ വിഷയവും പഠിപ്പിച്ചു. ഞാന്‍ അത് ആസ്വദിച്ചു. ഇപ്പോള്‍ വിരമിച്ച ശേഷം പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേല്ക്കുന്നു. ദുര്‍ഗാ പൂജ നടത്തുന്നു. കൂടുതല്‍ സമയം പ്രാര്‍ത്ഥിക്കുന്നു. എന്റെ മൂത്ത സഹോദരന് അശോക് മോദിയോടൊപ്പമാണ് താമസിക്കുന്നത്. മറ്റൊരു സഹോദരന്റെ വീട്ടിലും ഇടയ്ക്കു പോകുന്നു. അവര്‍ ഏറെ സഹകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: