ന്യൂദല്‍ഹി: ആം ആദ്മി നേതാവ് അരവിന്ദ് കേജ്രിവാളിനെതിരെ എന്നൊക്കെ ആക്രമണം ഉണ്ടായിട്ടുണ്ടോ അന്നൊക്കെ അവരുടെ ഭണ്ഡാരത്തിലേക്ക് വന്തോതിലാണ്പണം ഒഴുകിയിട്ടുള്ളത്. അപ്പോള്‍ ഇടയ്ക്കിടയ്ക്ക് ആക്രമണം ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും ആര്?
ആം ആദ്മിക്കാര് തന്നെയാണ് ഇവ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതെന്ന ബിജെപിയുടെ ആരോപണം ശരിയാണെന്നാണ് പണമൊഴുക്ക് തെളിയിക്കുന്നത്. ആം ആദ്മിക്ക് പ്രചാരണത്തിന് ഫണ്ട് പോരെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. ഇതിെന്റ അടുത്ത ദിവസമാണ് കേജ്രിവാളിനെ ഓട്ടോഡ്രൈവര്‍ അടിച്ചത്. കഴിഞ്ഞ ദിവസം കേജ്രിവാള് ഓട്ടോക്കാരെന്റ വീട്ടില്‍ പോയി മാപ്പുപറയുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം ആം ആദ്മിക്ക് ലഭിച്ചത് 85 ലക്ഷം രൂപയാണ്. അതിനു തൊട്ടുമുന്‍പുള്ള ദിവസം വരെ കൈയിലുണ്ടായിരുന്നത് 29 ലക്ഷം രൂപയാണ്.
ഇതിനു മുന്‍പ് മഷിതേച്ചപ്പോഴും പുറത്തടിച്ചപ്പോഴും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലക്ഷങ്ങള്‍ സംഭാവന ലഭിച്ചിരുന്നു. അതായത് പണം വേണമെന്ന്തോന്നിയാല് ഒരു അക്രമം ആസൂത്രണം ചെയ്ത് നടപ്പാക്കി അതിങ്കഴിയുന്നത്ര പ്രചാരണവും കൂടി നല്കിയാല് ദാ പണം റെഡി.. കാശ്കിട്ടും, പിന്നെ അക്രമമെല്ലാം ബിജെപിയുടെ തലയില്‍ വച്ച് കെട്ടുകയും ചെയ്യാം.
ഇങ്ങനൊക്കെയാണെങ്കിലും ആം ആദ്മിയെ ജനം തിരിച്ചറിഞ്ഞു തുടങ്ങിയെന്നതാണ് സത്യം. കാരണം സംഭാവന കുറഞ്ഞു തുടങ്ങിയിരിക്കുന്നു.ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ഇരുപതു കോടി കിട്ടിയിരുന്നു.ഡിസംബര്‍ 12 നു ശേഷം ഇതുവരെയായി 111 രാജ്യങ്ങളിലെ 86649 പേരില്‍ നിന്ന് 24.53 കോടി രൂപ മാത്രമാണ് ലഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പി് നൂറു കോടി പരിക്കണമെന്നായിരുന്നു ആം ആദ്മിയുടെ ലക്ഷ്യം. (അതായത് അക്രമങ്ങള്‍ കൂടുതല്‍ ആസൂത്രണം ചെയ്യണമെന്നര്ഥം). റോഹ്തക്കില്‍ വച്ച് പിടലിക്ക് അടി കിട്ടയതിെന്റ അടുത്ത ദിവസങ്ങളില്‍ ലഭിച്ചത് 42 ലക്ഷമായിരുന്നു. തെക്കന്‍ ദല്‍ഹിയിലെ ദക്ഷിണ്പൂരില് വച്ച്മുഖത്തടി കിട്ടിയ സമയത്ത് ലഭിച്ചത് .35 കോടിയായിരുന്നു. അതിെന്റ തലേന്നു വരെ കൈയിലുണ്ടായിരുന്നത് 35.13 ലക്ഷമായിരുന്നു. മാര്‍ച്ച് 25ന് വാരാണസിയില്‍ മഷിയും മുട്ടയും കിട്ടിയ സമയത്ത് ലഭിച്ച സംഭാവന 48 ലക്ഷമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: