മുംബൈ: നരച്ചകുറ്റിത്താടി, കഷണ്ടികയറിയ തല, കാഴ്ചയ്ക്കും മോദിയുടെ ഒരു മോഡി… ശരിയാണ് ഒറ്റ നോട്ടത്തില്‍ ആളൊരു മോദി തന്നെ. വളരെ ശ്രദ്ധിച്ച് നോക്കിയാലേ കക്ഷി മോദിയല്ല, മോദിയുടെ അപരനാണെന്ന് മനസിലാകൂ.
അദ്ദേഹമാണ് വികാസ് മഹന്ദെ. ബിജെപിക്കാരനാണ് മുംബയ് മലാഡ് സ്വദേശിയായ മഹന്ദെയും. ബിസിനസുകാരനാണ് ഈ 52 കാരന്.വലിയ രാഷ്ട്രീയപ്രവത്തനമൊന്നും ഇല്ലെങ്കിലും ഇപ്പോള്‍ തിരക്കോടു തിരക്കാണ്. ബിജെപിയുടേയും ശിവസേനയുടേയും പ്രചാരണ യോഗങ്ങളില്‍ സജീവമാണ് മഹന്ദെ.
രാജ്യത്തെങ്ങും മോദി തരംഗമാണ്. ഒരു റോഡ് ഷോയ്ക്കിടെ മഹന്ദെ പറഞ്ഞു. പലയിടങ്ങളിലും മോദിക്കെത്താന് നേരമില്ലാത്തതിനാല്‍, മോദിക്കു പകരം പ്രാദേശിക പാര്‍ട്ടി ഘടകങ്ങള്‍ ഏര്‍പ്പെടുത്തുന്നത് മഹന്ദെയെയാണ്. ഡിസംബറില്‍ മോദി മുംബയില്‍ വന്നപ്പോഴുണ്ടായ സംഭവം അദ്ദേഹം സ്മരിച്ചു.
മോദിയെ ഒരു നോക്കു കാണാന്‍ താനുമെത്തിയിരുന്നു. താനാണ് മോദിയെന്ന് തെറ്റിദ്ധരിച്ച് ഒന്നു കാണാനായി ജനം എന്നെ വളഞ്ഞു. ഒരു തരത്തിലാണ്ഞ്ഞാന് രക്ഷപ്പെട്ടത്. മോദിയുടെ അപരന് പറയുന്നു.
മോദിയുടെ രൂപ സാദൃശ്യമുള്ളതിനാല്‍ മഹന്ദെ ഇപ്പോള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. അതിനാല്‍ പല സ്ഥലങ്ങളിലും പ്രചാരണത്തിന് മഹന്ദെയെ ഇറക്കുന്നുണ്ട്. മലാഡില്‍ നിന്നൊരു മോദിയെന്നാണ് പറയുന്നത്.
പ്രചാരണത്തിന് എത്തുന്ന സ്ഥലങ്ങളില്‍ മഹന്ദെയ്ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ ജനങ്ങളുടെ ഇടിയാണ്. അവര്‍ക്കൊപ്പം പോസ് ചെയ്യുക മഹന്ദെയ്ക്ക് ഇപ്പോള്‍ രസമുള്ള പണിയാണ്. ഒരു മാസം മുന്‍പാണ് ഈ രൂപ സാദൃശ്യം തിരിച്ചറിഞ്ഞത്. ഈ സാദൃശ്യം ഇപ്പോള്‍ പ്രചാരണത്തില്‍ മഹന്ദെയെ ഒരു പ്രധാന ഘടകമാക്കിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: