ന്യൂദല്‍ഹി: തുച്ഛമായ വിലയ്ക്ക്കൃഷി ഭൂമി വന്‍കിടവ്യവസായികള്‍ക്ക് വിറ്റുതുലച്ചെന്ന രാഹുലിെന്റ ആരോപണം നരേന്ദ്ര മോദി നിഷേധിച്ചു. ഒരു ടി.വി ചാനലിനു നല്കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുലിെന്റ ആരോപണം വെറും നുണയാണ്, രാഷ്ട്രീയ്രപേരിതമാണ്. ടാറ്റാ നാനോ കമ്പനിക്ക് ഭൂമി തുച്ഛമായ വിലയ്ക്ക് നല്‍കിയെന്നായിരുന്നു ആരോപണം.
കഷണ്ടിത്തലയന് ചീപ്പു വില്‍ക്കുന്നയാളാണ് മോദിയെന്ന രാഹുലിെന്റ പരാമര്‍ശത്തെ മോദി പുഛ്ചിച്ചുതള്ളി. താനൊരിക്കലും ചീപ്പു വിറ്റിട്ടില്ല, എന്നാല്‍ ചായ വിറ്റിട്ടുണ്ട്. മോദി തിരിച്ചടിച്ചു. മോദിക്ക് അതുചെയ്യാനുമറിയാം എന്ന കോണ്‍ഗ്രസിെന്റ ഭയമാണ് രാഹുലെന്റ പ്രസ്താവനയ്ക്കു പിന്നില്‍. കോണ്‍ഗ്രസിെന്റ മുദ്രാവാക്യം ഓരോ കൈയും കൊള്ളയടിക്കും,ഓരോ വാക്കും കളവാണ് എന്നാക്കേണ്ടിയിരിക്കുന്നു. മോദി പറഞ്ഞു.
തൊപ്പി ധരിക്കുന്നതാണ് ഐക്യത്തിെന്റ ചിഹ്നമെങ്കില്‍ ഗാന്ധിജിയും സര്‍ദാര്‍ പട്ടേലും പണ്ഡിറ്റ് നെഹ്റുവും തൊപ്പി ധരിച്ച് നാം കാണുമായിരുന്നില്ല. കുറച്ചു വര്‍ഷം മുന്‍പ് ചില മുസ്ലീം പുരോഹിതര്‍ നല്കിയ തൊപ്പി ധരിക്കാന്‍ വിസമ്മതിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി മോദി പറഞ്ഞു. പ്രീണനമെന്ന മോശമായ ഒരു നടപടി നമ്മുടെരാഷ്ട്രീയത്തില് കടന്നു കൂടിയിരിക്കുന്നു. എല്ലാ മതങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കുകയാണ് എെന്റ കര്‍ത്തവ്യം.ഞാന്‍ എെന്റ പാരമ്പര്യത്തിലാണ് ജീവിക്കുന്നത്.മറ്റുള്ളവരുടെ പാരമ്പര്യത്തെ ബഹുമാനിക്കുന്നു.തൊപ്പിവച്ച് ഫോട്ടോയ്ക്ക് പോസു ചെയ്ത് ജനങ്ങളെ മണ്ടന്മാരാക്കാന് എനിക്ക് കഴിയില്ല. എന്നാല്‍ എന്നെ ആരെങ്കിലും താറടിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഞാന്‍ ശ്രമിക്കും. മോദി പറഞ്ഞു.
താന്‍ പ്രചാരണത്തിന് പതിനായിരം കോടിയാണ് ചെലവിടുന്നതെന്നും അതില്‍ 90 ശതമാനവും കള്ളപ്പണമാണെന്നുമാണ് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ പറഞ്ഞത്. പതിനായിരം കോടിയെന്നത് വലിയൊരു തുകയാണ്. സര്‍ക്കാരിന് ധാരാളം അന്വേഷണ ഏജന്‍സികളുണ്ട്. ഇതാരുടെ പണമാണെന്നും ഇത് എവിടെ നിന്നാണ് വന്നതെന്നും ഇതെവിടെയാണ് ചെലവിടുന്നതെന്നും അവര്‍ക്ക് ചോദിക്കാം. മുപ്പതു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം, അങ്ങനെയെങ്കില്‍ രാജ്യത്തിനു മുന്പില് സത്യം തുറന്നു കാണിക്കാമല്ലോ.. ആരോപണത്തില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ ശര്‍മ്മ തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കണം.അങ്ങനെയെങ്കില്‍ അവര്‍ക്കും അന്വേഷിക്കാമല്ലോ, അതില്‍ കള്ളപ്പണമുണ്ടോയെന്നും കണ്ടെത്താമല്ലോ. മോദി പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിടാന്‍ പെരുമാറ്റച്ചട്ടം സര്‍ക്കാരിന് വിലങ്ങു തടിയാകുമെന്നുണ്ടെങ്കില് അന്വേഷണം നടത്തണമെന്ന് ഞാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ട് പരാതി നല്‍കാം. സര്‍ക്കാര്‍ അന്വേഷിക്കുന്നതില്‍ എനിക്ക് ഒരു എതിര്‍പ്പുമില്ല മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: