ന്യൂദല്‍ഹി: സോഷ്യല്‍ നെറ്റ്വര്ക്കായ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രാഷട്രീയ നേതാവാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദി. 15 ലക്ഷത്തിലധികം ആരാധകരാണ് കഴിഞ്ഞ മൂന്ന് മാസങ്ങള്‍കൊണ്ട് വര്‍ധിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇതാദ്യമായാണ് ട്വിറ്ററിലൂടെ ഇത്രയും വലിയ പ്രചരണം നടക്കുന്നത്.
ഇന്ത്യയിലെ പ്രധാന പാര്‍ട്ടികളും നേതാക്കളും, പ്രത്യേകിച്ച് യുവനേതാക്കള്‍ ട്വിറ്ററും മറ്റ് സോഷ്യല്‍ നെറ്റ്വര്‍ക്കുകളും ഉപയോഗിക്കുന്നവരാണ്. തെരഞ്ഞെടുപ്പിന് സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ ഉപയോഗം ഏറ്റവും അനുകൂലമാകുന്ന ഒരു ഘടകമായി മാറിക്കഴിഞ്ഞു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്വിറ്ററിന്റെ ഇന്ത്യയിലെ യൂണിറ്റ് നല്കുന്ന കണക്കനുസരിച്ച് 3.7 ദശലക്ഷം ആളുകളാണ് നരേന്ദ്ര മോദിയുടെ ആരാധകര്‍. കോണ്‍ഗ്രസ് നേതാവായ ശശി തരൂരിന് 1.5 ദശലക്ഷം ആരാധകര്‍ മാത്രമാണുള്ളത്. മറ്റൊരു കോണ്‍ഗ്രസ് നേതാവാണ് രണ്ടാം സ്ഥാനത്ത്, 2.13 ദശലക്ഷം ആരാധകര്‍.
മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് എഎപി നേതാവ് അരവിന്ദ് കേജരിവാളാണ്, 1.62 ദശലക്ഷം ആരാധകര്‍. മന്‍മോഹന്‍സിങ്ങിന് 1.17 ദശലക്ഷം, ബിജെപിയുടെ മറ്റൊരുനേതാവായ സുഷമ സ്വരാജ് 1.03 ദശലക്ഷം ആരാധകരുമായി അഞ്ചാം സ്ഥാനത്ത് നില്ക്കുന്നു. മോഡലും രാഷ്ട്രീയനേതാവുമായ ഗുല്‍ പനാഗ് 0.83 ദശലക്ഷവുമായി ആറാംസ്ഥാനത്ത് എന്നാണ് ട്വിറ്ററിന്റെ ഔദ്യോഗിക രേഖകള്‍ സൂചിപ്പിക്കുന്നത്. ഏഴാം സ്ഥാനത്ത് ബിജെപിയുടെ സുബ്രഹ്മണ്യം സ്വാമി (0.49 ദശലക്ഷം), ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (0.48 ദശലക്ഷം), കോണ്‍ഗ്രസിന്റെ അജയ് മാക്കന് ( 0.27 ദശലക്ഷം), പത്താംസ്ഥാനത്ത് എത്തിയിരിക്കുന്നത് എഎപിയുടെ നേതാവ് കുമാര്‍ വിശ്വാസ് (0.25 ദശലക്ഷം).
സോഷ്യല്‍ നെറ്റവര്‍ക്കുകള്‍ ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനും നേതാക്കന്മാരെക്കുറിച്ചും പാര്‍ട്ടികളെക്കുറിച്ചും ഓരോ പ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുവാനും അറിയുവാനുമുള്ള ഒരിടമായി മാറിക്കൊണ്ടിരിക്കുന്നതോടൊപ്പം നേതാക്കള്‍ക്ക് ജനങ്ങളുമായി ആശയവിനിമയം നടത്താനും സാധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: