ഇന്ത്യാ ടിവിയുടെ സുപ്രധാന ടെലിവിഷന്‍ ഷോ ആണ് ആപ് കീ അദാലത്. അവതാരകനും പ്രേക്ഷകരും അതിഥിയോടു കര്‍ക്കശമായ ചോദ്യങ്ങള്‍ ചോദിച്ച് വിചാരണ ചെയ്യുന്ന ജനകീയ കോടതി. പരിപാടിയുടെ എഡിറ്റര്‍ രജത് ശര്‍മ്മയും പ്രേക്ഷകരും ചേര്‍ന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ സുദീര്‍ഘമായി വിചാരണ ചെയ്തു. ആപ് കീ അദാലത്തില്‍ മോദി നല്കിയ മറുപടികളില്‍നിന്ന്…..
രജത് ശര്‍മ്മ: എല്ലായിടത്തും മോദിയുടെ പേരു മാത്രം കേള്‍ക്കുന്നു. എല്ലാ പോസ്റ്ററുകളിലും മോദി. ബിജെപിയില്‍ മറ്റു നേതാക്കള്‍ ഇല്ലാത്തതു പോലെ.
നരേന്ദ്ര മോദി: ഇതു ശരിയല്ല. ബിജെപി വലിയൊരു സംഘടനയാണ്. അതിന് ഒരു പ്രവര്‍ത്തന ഘടനയുണ്ട്. തുല്യരായ ഒരു നേതൃനിരതന്നെ പാര്‍ട്ടിക്കുണ്ട്. തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ചില ലക്ഷ്യങ്ങളും അതിനു ചില മുന്‍ ഗണനകളും നിശ്ചയിച്ചിട്ടുണ്ട്. ഇതിനെല്ലാം മോദി അംഗമല്ലാത്ത ഒരു സമിതി നിലവിലുണ്ട്. മുമ്പ് ഞങ്ങള്‍ അടല്‍ജിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പ്രവര്‍ത്തിച്ചുപോന്നു. പിന്നെ ഞങ്ങള്‍ അദ്വാനിജിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചു. ദല്‍ഹിയില്‍ ഹര്‍ഷ വര്‍ദ്ധന്റെ കീഴില്‍, മദ്ധ്യപ്രദേശില്‍ ശിവരാജ്സിംഗ് ചൗഹാന്റെ കീഴില്‍, രാജസ്ഥാനില്‍ വസുന്ധര രാജെ സിന്ധ്യയുടെ മേല്‍നോട്ടത്തില്‍. അങ്ങനെ പാര്‍ട്ടിയുടെ ലക്ഷ്യമനുസരിച്ച് ഉത്തരവാദിത്തവും വിതരണം ചെയ്തു. എനിക്കിപ്പോള്‍ ഈ ചുമതല തന്നു, ഞാന്‍ പാര്‍ട്ടി എന്നോട് ആവശ്യപ്പെടുന്നതു ചെയ്യുന്നു. ഞാന്‍ പാര്‍ട്ടി പ്രവര്ത്തകന് മാത്രം. ഞങ്ങള്‍ ഒരു സംഘമാണ്.
–രാജ്യത്തിന്റെ എല്ലാ രോഗങ്ങളും മാറ്റുന്ന ഒരാളെ പ്രധാനിയാക്കി നാടിന്റെ മുക്കിനും മൂലയ്ക്കും വന്‍ പരസ്യ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാന്ത്രികനാണെന്നും സോണിയാ ഗാന്ധി പറഞ്ഞിരക്കുന്നല്ലോ.
.ഃബിജെപിക്ക് ഒരു മാന്ത്രികനെ കിട്ടിയിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞതായി ഞാനും കേട്ടു. മാന്ത്രികര്‍ വേദിയില്‍ ചിലതെല്ലാം അപ്രത്യക്ഷമാക്കുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ ദല്‍ഹിയില്‍ കൂടോത്രത്തിന്റെ മഹാരോഗ കാലമാണ്. അവരുടെ ജോലി കല്‍ക്കരി ഇല്ലാതാക്കലാണ്. വൈദ്യുതി ഇല്ലാതാക്കുന്നു.
– താങ്കള്‍ സ്വയം ഏറ്റവും വലിയ രാജ്യസ്നേഹിയായി അഭിനയിക്കുന്നുവെന്നും വ്യാജ മുദ്രാവാക്യം ഉയര്‍ത്തി പ്രധാനമന്ത്രിപദം പിടിക്കാന്‍ ശ്രമിക്കുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നുവല്ലോ?
ഃഎല്ലാ പൗരന്മാരും രാജ്യസ്നേഹികളാണ്. ഞാന്‍ ആരുടെയും രാജ്യസ്നേഹത്തെ സംശയിക്കുന്നുമില്ല, ഞാനാണ് ഏറ്റവും മികച്ച രാജ്യസ്നേഹിയെന്ന് അഭിമാനിക്കുന്നുമില്ല.
– രാഹുല്‍ ചോദിക്കുന്നതിങ്ങനെയാണല്ലോ- നമ്മുടെ രാജ്യത്തിന് ഒരു ചൗക്കീദാറിനെ കൊണ്ട് മാത്രം ഒന്നുമാകില്ല. മോദി രാജ്യമെമ്പാടും മാറ്റം വരുത്താന്‍ ശ്രമിക്കുന്നു. അതിനു കോടിക്കണക്കിന് ചൗക്കീദാര്‍മാരെ വേണം. ഒരാള്‍ക്ക് ഒറ്റയ്ക്ക് എന്താകും?
ഃ അദ്ദേഹം എന്റെ പ്രസംഗം കേള്‍ക്കുന്നുവെന്ന് കേള്‍ക്കുന്നതു നല്ലകാര്യം. കോടിക്കണക്കിന് ചൗക്കീദാര്‍മാര്‍ അദ്ദേഹത്തെ സേവിക്കാനുണ്ടാകാം. അവരില്‍ ആദര്‍ശ് കുംഭകോണം നടത്തിയവരും കാര്‍ഗില്‍ സൈനികന്റെ വിധവയുടെ ഭൂമി കൈവശപ്പെടുത്തിയവരും ഉണ്ടാകും. അവരുടെ രാജസ്ഥാനിലെ ലോക്സഭാ സ്ഥാനാര്‍ത്ഥി രാജസ്ഥാനിലെ കര്‍ഷകന്റെ ഭൂമി തട്ടിയെടത്തയാളാണ്. ഇതാണു രീതിയെങ്കില്‍ അത്തരക്കാരെ കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നത് പൂച്ചയെ പാലിനു കാവല്‍ ഇരുത്തുന്നതു പോലെയാണ്.
– നിതീഷ് കുമാര്‍ പറയുന്നു ടിവിയിലും പത്രങ്ങളിലും വഴി മോദി മോദിതരംഗം കൃത്രിമമായി സൃഷ്ടിക്കുകയാണെന്ന്. ശരിയാണോ?
ഃ ഞാന്‍ അക്കാര്യം പറയുന്നില്ല. നിങ്ങള്‍ സ്വയം എന്റെ പേരു പറയുന്നതല്ലേ. ടിവി ഷോയില്‍ സ്റ്റുഡിയോവില്‍ പങ്കെടുത്ത ജനങ്ങളെ നോക്കി മോദി ചോദിച്ചു. നിങ്ങളെ ആരെങ്കിലും ഇതു പറയാന്‍ പഠിപ്പിച്ചതാണോ? പ്രേക്ഷകര്‍ അല്ലെന്നു മറുപടി പറഞ്ഞു.
– യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു, അമേരിക്കന്‍ ഏജന്‍സിക്ക് താങ്കള്‍ 1000 കോടി രൂപകൊടുത്ത് ഇത്തരം മുദ്രാവാക്യങ്ങള്‍ സൃഷ്ടിക്കുകയാണെന്ന്?
ഃ അങ്ങനെയൊന്നും ഞാന്‍ ചെയ്തിട്ടില്ല. ഈ നുണ കുറച്ചു നാളായി പ്രചാരത്തിലുണ്ട്. ഞാനങ്ങനെ വല്ലതും ചെയ്തിരുന്നെങ്കില്‍ അതു മാധ്യമങ്ങളില്‍ വന്നേനെ.
– കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ആരോപിക്കുന്നത് ബിജെപി തെരഞ്ഞെടുപ്പു പ്രചാരണത്തിന് 1000 കോടി രൂപ ചെലവഴിക്കുന്നുവെന്നാണ്.
ഃ ആനന്ദ് ശര്‍മ്മ ആദ്യം തെരഞ്ഞെടുപ്പു കമ്മീഷനു പരാതികൊടുക്കട്ടെ. അതിനു ശേഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ സമീപിക്കട്ടെ. എന്നിട്ടും ഒന്നും നടന്നിട്ടില്ലെങ്കില്‍ അവര്‍ സ്വയം അന്വേഷണം നടത്തട്ടെ. ആവുന്നത്ര വേഗത്തില്ആനന്ദ് ശര്‍മ്മ അതന്വേഷിക്കട്ടെ. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ വല്ല തടസവുമുണ്ടെങ്കില്‍ അതനുവദിക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ കമ്മീഷന് എഴുതാം.
– രാഹുല്‍ പറയുന്നത് കഷണ്ടിക്കാരനു ചീപ്പു വില്‍ക്കുന്ന പണിയാണു താങ്കള്‍ ചെയ്യുന്നതെന്നാണല്ലോ?
ഃ ഞാന്‍ ചായ വിറ്റിട്ടുണ്ട്. ഞാന്‍ ഇതുവരെ ചീപ്പു വിറ്റിട്ടില്ല. എന്നാല്‍ എനിക്കതു കഴിയുമെന്ന വിവരം അവര്‍ക്കുണ്ടായെങ്കില്‍ അതെന്റെ നേട്ടമാണ്.
– 2009 ലെ പോെ താങ്കള്‍ വീര്‍പ്പിക്കുന്ന ബലൂണും പൊട്ടുമെന്നാണല്ലോ രാഹുല്‍ പറയുന്നത്.
ഃ ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടന്ന 2002, 2007, 2012 വര്‍ഷത്തിലും അവര്‍ ഇതുതന്നെ പറഞ്ഞു. അവരുടെ ബലൂണ്‍ പൊട്ടി. അവര്‍ പ്രാഥമിക മത്സരത്തിലേ തോറ്റു. ഇനി അവസാന മാച്ചിലെ ഫലം ജനങ്ങള്‍ തീരുമാനിക്കും.
– അവരുടെ പ്രശ്നം ചായക്കടക്കാരന് പ്രധാനമന്ത്രിയാകാന്‍ ശ്രമിക്കുന്നുവെന്നതാണ്.
ഃ ഒന്നും സ്വപ്നം കാണാത്തയാളാണ് ഞാന്‍. യുവാക്കളോട് എന്തെങ്കിലും ആയിത്തീരണമെന്നു സ്വപ്നം കാണരുതെന്നു പറയുന്നയാളുമാണ് ഞാന്‍. അേ സമയം എന്തെങ്കിലും കര്‍മ്മം ചെയ്യുന്ന കാര്യം വേണം സ്വപ്നം കാണാന്‍. ഞാന്‍ ഒരു അദ്ധ്യാപകനായപ്പോള്‍ എന്റെ അമ്മ മധുരം വിതരണം ചെയ്തിട്ടുണ്ട്. ജനാധിപത്യത്തില്‍ ഒരു വ്യക്തിയുടെ ഭാവി നിര്‍ണ്ണയിക്കുന്നത് ജനങ്ങളുടെ അനുഗ്രഹം കൊണ്ടാണ്. ജനാധിപത്യത്തില്‍ ആര്‍ക്കും സ്വയം വിധി നിശ്ചയിക്കാനാവില്ല. ഇന്നും എനിക്ക് എന്തെങ്കിലും പ്രവര്ത്തിക്കുന്നതിനെക്കുറിച്ചല്ലാതെ ആരെങ്കിലും ആയിത്തീരുന്നതിനെക്കുറിച്ചു സ്വപ്നമില്ല.
– താങ്കള്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ രണ്ടാക്കി മുറിക്കുമെന്നും ജനങ്ങളെ തമ്മില്‍ അടിപ്പിക്കുമെന്നാണല്ലോ രാഹുല്‍ പറയുന്നത്.
ഃ എനിക്കു തോന്നുന്നു യുപിയിലെ അദ്ദേഹം അവരുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയില്‍നിന്ന് കടമെടുത്തതാണ് ഈ രണ്ടാക്കല്‍ എന്ന പ്രയോഗം എന്ന്. ഈ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി ജീവത്യാഗം ചെയ്യും ഞങ്ങള്‍. കോണ്‍ഗസിന്റെ ചരിത്രം നോക്കൂ. അവരുടെ പ്രവര്‍ത്തന പാരമ്പര്യം നോക്കൂ. ആര്‍ക്കാണ് ആദ്യം അധികാരദണ്ഡ് കിട്ടിയത്? ആാണ് രാജ്യത്തെ വിഭജിച്ചത്? ആരാണ് ജാതി വിഷം വ്യാപിപ്പിച്ചത്? ആരാണ് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയത്? ആരാണ് സൈന്യത്തോട് ആദ്യം മതാടിസ്ഥാനത്തില്‍ അംഗബലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൊടുക്കാന്‍ ആവശ്യപ്പെട്ടത്? ഭാഗ്യത്തിന് അന്ന് സൈന്യം ആ വിവരങ്ങള്‍ കൊടുക്കാന്‍ വിസമ്മതിച്ചു. സൈന്യത്തില്‍ ഇന്ത്യക്കാര്‍ മാത്രമേ ഉള്ളുവെന്നു മറുപടി കൊടുത്തു. കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തണം.
– ഒമര്‍ അബ്ദുള്ള പറഞ്ഞു താങ്കള്‍ പോയിടത്തെല്ലാം അവിടങ്ങളിലെ തലപ്പാവുകള്‍ വെച്ചു, പക്ഷേ, ഇമാം കൊടുത്ത മുസ്ലിം തൊപ്പി ധരിക്കാന്‍ വിസമ്മതിച്ചുവെന്ന്.
ഃ ഗാന്ധിജിയോ പട്ടേലോ നെഹൃവോ മുസ്ലിം തൊപ്പി ധരിച്ചതായി ഞാന്‍ കണ്ടിട്ടില്ല. ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ തരം താണിരിക്കുകയാണ്. അവര്‍ പ്രീണനത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നു. എല്ലാ മതങ്ങളുടെയും അനുഷ്ഠാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. അതേ സമയം ഞാന്‍ എന്റെ പാരമ്പര്യത്തെയും ഞാന്‍ ബഹുമാനിക്കുന്നു. ഒരു മുസ്ലിം തൊപ്പി ധരിച്ച് എനിക്ക് ആളെ കബളിപ്പിക്കേണ്ടതില്ല. എന്നാല്‍ മറ്റുള്ളവരുടെ തലപ്പാവിനെ അവഹേളിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നു.
– നിതീഷ് കുമാര്‍ പറയുന്നു, പൊതു ജീവിതത്തില്‍ താങ്കള്‍ തിലകം അണിയുന്നതുപോലെ തൊപ്പിയും വെക്കേണ്ടതുണ്ടെന്ന്.
ഃ അത് രണ്ടും ചെയ്യുന്നത് മറ്റുള്ളവരുടെ വികാരം മാനിക്കലാണെന്ന് അദ്ദേഹം കരുതുന്നെങ്കില്‍ അതദ്ദേഹത്തിന്റെ ചിന്ത. ഞാന്‍ കരുതുന്നത് അവരുടെ കുട്ടികള്‍ക്കു മികച്ച വിദ്യാഭ്യാസം കിട്ടണമെന്നാണ്. അവരുടെ ഒരു കയ്യില്‍ ഖുറാനും മറുകയ്യില്‍ കമ്പ്യൂട്ടറും വേണമെന്നാണ് ഞാന്‍ കരുതുന്നത്.
– മന്മോഹന് സിംഗ് പറയുന്നു, താങ്കള്‍ പ്രധാനമന്ത്രിയാകുന്നത് കൊടും ദുരന്തമാകുമെന്ന്
ഃ ഞാനറിഞ്ഞത് അദ്ദേഹത്തിന്റെ സഹമന്ത്രിമാരും പാര്‍ട്ടിക്കാരും പോലും പറഞ്ഞു അങ്ങനെ പറയരുതെന്ന്. അതിനു ശേഷം അദ്ദേഹം പറഞ്ഞിട്ടില്ല.
– അഖിലേഷ് യാദ് പറഞ്ഞു, മുസാഫര്‍ നഗര്‍ കലാപം ഉണ്ടാക്കിയത് മോദിക്കുവേണ്ടിയാണെന്ന്
ഃ എനിക്കറിയില്ല എന്താണദ്ദേഹത്തിന്റെ ഉറക്കം കെടുത്തുന്നതെന്ന്. ഞാന്‍ യുപിയില്‍ നാലഞ്ചു തവണ പോയി. അദ്ദേഹത്തിന്റെ പ്രശ്നം എനിക്കു മനസിലായി. അദ്ദേഹം സിംഹത്തില്‍ മുതല്‍ ലാപ് ടോപ്പില്‍ വരെ മോദിയെ കാണുന്നു. അതാണു പ്രശ്നം.
–രാഹുല്‍ പറയുന്നു ഗുജറാത്തിന്റെ വിശ്വാസ്യത വിശ്വസിക്കാനാവില്ല, കാരണം അവിടെ വിവരാവകാശ നിയമം ഇല്ലെന്ന്.
ഃ അടുത്തിടെ അദ്ദേഹം പറയുന്നു ഈ നിയമവും ആ നിയമവുമെല്ലാം അദ്ദേഹം ഉണ്ടാക്കിയതാണെന്ന്. അദ്ദേഹത്തോടു ചോദിക്കൂ, കാശ്മീരില്‍ ആര്‍ടിഐ ബാധകമാണോ. വിദ്യാഭ്യാസ നിയമവും അഴിമതി വിരുദ്ധ നിയമവും കാശ്മീരില്‍ ബാധകമാണോ? ആദ്യം സ്വന്തം സര്‍ക്കാര്‍ എന്തുചെയ്തുവെന്ന് അദ്ദേഹം മനസിലാക്കാന്‍ പറയൂ. മാത്രമല്ല, ഗുജറാത്തില്‍ ആര്‍ടിഐ ഉണ്ട്, അതിന് ഒരു പോരായ്മയുമില്ലതാനും.
– താങ്കള്‍ കുട്ടിക്കാലത്തേ വീടുവിട്ടു, ഹിമാലയത്തില്‍ പോയെന്നും കേട്ടിട്ടുണ്ട്.
ഃ ഉവ്വ്. ഞാന്‍ പല വട്ടം വീടു വിട്ടിട്ടുണ്ട്. ഞാന്‍ ആദ്ധ്യാത്മിക ജീവിതം ആഗ്രഹിച്ചു.കുറച്ചു വര്‍ഷം ജീവിക്കാന്‍ ഭക്ഷണത്തിനു യാചിച്ചു നടന്നു. ഇപ്പോഴും ആത്മീയ ജീവിതം ആഗ്രഹിക്കുന്നു. സ്വാമി വിവേകാനന്ദന് എന്നെ ഏറെ സ്വാധീനിച്ചു. ഞാന്‍ രാമകൃഷ്ണാശ്രമങ്ങള്‍ സന്ദര്‍ശിച്ചു. അതെല്ലാം ഞാന്‍ ഇഷ്ടപ്പെടുന്ന മറ്റൊരു ലോകമാണ്.
–താങ്കള്‍ പ്രധാനമന്ത്രിയായാല്‍ അദ്വാനിയാകുമോ അടുത്ത രാഷ്ട്രപതി?
ഃ ഞാന്‍ പ്രധാനമന്ത്രിയായാല്‍ അതിനു കാരണക്കാരന്‍ അദ്വാനിയാണെന്നര്ത്ഥം. എനിക്ക് പദവികള്‍ തന്നയാളിനു ഞാനെങ്ങനെ സ്ഥാനങ്ങള്‍ നല്‍കും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: