അഹമ്മദാബാദ്: ദളിതര്‍ക്ക് അവകാശപ്പെട്ട ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പി ഡോ ബി. ആര്. അംബേദ്കറിന്റെ പ്രശസ്തി കോണ്‍ഗ്രസുകാര്‍ കൈയടക്കിവ ച്ചിരിക്കുകയാണെന്ന് മോദി. അംബേദ്കര്‍ നല്കിയ അവകാശങ്ങള്‍ നടപ്പിലാക്കാത്തതില്‍ ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തിയ മോദി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ സംസാരിക്കാനുള്ള അവകാശവും അവര്‍ തട്ടിയെടുത്തുവെന്നും പറഞ്ഞു.
ഡോ അംബേദ്കറിന്റെ 123-ാം ജന്മവാര്‍ഷികദിനത്തിലാണ് കോണ്‍ഗ്രസ് അംബേദ്കറെ അപമാനിക്കുന്നുവെന്നും ഇന്ത്യയിലെ ദളിതരുടെ അവസ്ഥ കോണ്‍ഗ്രസുകാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞത്.
യുപിഎ സര്‍ക്കാരും കോണ്‍ഗ്രസും അംബേദ്കറെ അപമാനിച്ചിട്ടേയുള്ളൂ. എന്‍ഡിഎ ഭരണത്തില്‍ എത്തിയാല്‍ അദ്ദേഹത്തിന് ഭാരതരത്ന നല്‍കുമെന്നും മോദി വ്യക്തമാക്കി. പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ ഛായാചിത്രം പോലുമില്ല.
എന്‍ഡിഎ സര്‍ക്കാര്‍ അത് നടപ്പിലാക്കുമെന്നും അംബേദ്കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് മോദി പറഞ്ഞു. എസ്പി, കോണ്‍ഗ്രസ്, ബിഎസ്പി എന്നിവര്‍ക്കെതിരെ മോദി ആഞ്ഞടിച്ചു. ഉത്തര്‍പ്രദേശിലെ ദളിതര്ക്കുനേരെയാണ് ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്നത്. യുപിയില്‍ ഒരാഴ്ചയില്‍ 13 ദളിതര്‍ കൊല്ലപ്പെടുകയും അഞ്ചുപേരെ കാണാതാവുകയും 21 പേര് പീഡനത്തിന് ഇരയാകുന്നുണ്ടെന്നുമുള്ള കണക്കുകളും മോദി നിരത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: