ചെന്നൈ/ റായ്ബറേലി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ സോണിയയും മകള്‍ പ്രിയങ്കയും. മോദി പാര്‍ട്ടിയെ കൈയിലെടുത്തിരിക്കുകയാണെന്നാണ് സോണിയയുടെ ആരോപണം. കന്യാകുമാരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.
ബിജെപിയേയും മോദിയേയും തള്ളണം. അവര്‍ പറഞ്ഞു. മതഭ്രാന്തും രാഷ്ട്രീയവും പണവും കൂടിക്കുഴഞ്ഞതാണ് പ്രശ്നം. വോട്ട് ധ്രുവീകരിക്കാനും മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കാനുമാണ് അവരുടെ ശ്രമം. രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും തെന്റ കൈയില്‍ പരിഹാരമുണ്ടെന്നാണ് ഒരാളുടെ അവകാശവാദം. സോണിയ മോദിയെ പരാമര്‍ശിച്ച് പറഞ്ഞു. ശ്രീലങ്കയിലെ തമിഴര്‍ക്കു വേണ്ടി ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്തത് തങ്ങളാണെന്ന് സോണിയ പറഞ്ഞു. ഇക്കുറി കോണ്‍ഗ്രസ് തമിഴ്നാട്ടില്‍ ഒറ്റയ്ക്കാണ് മല്‍സരിക്കുന്നത്. എഐഎഡിഎംകെ, ഡിഎംകെ എന്നിവയടക്കം ഒരൊറ്റ കക്ഷിയും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറായില്ല. കനത്ത തോല്‍വി ഭയന്ന് ചിദംബരം അടക്കം പല പ്രമുഖ നേതാക്കള്‍ ഇക്കുറി മല്സരത്തിനിറങ്ങുന്നില്ല.
യു.പിയിലെ റായ്ബറേലിയില്‍ അമ്മ സോണിയക്കുവേണ്ടി പ്രിയങ്ക പ്രചാരണത്തിന് ഇറങ്ങി.ബിജെപിയില്‍ ഒരാളാണ് സകല തീരുമാനങ്ങളും എടുക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. സകല അധികാരങ്ങളും ഒരാളിലാണ് അവിടെ കേന്ദ്രീകരിച്ചിരിക്കുന്നത്. മോദിയെ പരാമര്‍ശിക്കാതെ പ്രിയങ്ക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: