കോയമ്പത്തൂര്‍: ദിവസം ചെല്ലുംതോറും ബിജെപിയും എന്‍ഡിഎയും കുടുതല്‍ കരുത്താര്‍ജിച്ച് വരികയാണെന്ന് ബിജെപി അഖിലേന്ത്യ സെക്രട്ടറി പി.കെ. കൃഷ്ണദാസ് പറഞ്ഞു. 300 സിറ്റ് നേടി എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരും. കോയമ്പത്തൂരില്‍ സി.പി. രാധകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കൃഷ്ണദാസ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പില്‍ പ്രധാന മത്സരം കഴിഞ്ഞു. അതില്‍ മോദി വിജയിച്ചു. ഇപ്പോള്‍ നടക്കുന്നത് പ്രതിപക്ഷ നേതൃ സ്ഥാനത്തേക്കുള്ളതാണ്. അതിലേക്ക് രാഹുലും മുലായമും മായാവതിയും ഉണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു. തമിഴ്നാട്ടില്‍ ബിജെപി സഖ്യം വന്‍ വിജയം നേടും. എഐഎഡിഎംകെയും ഡിഎംകെയുമെല്ലാം ഇത്തവണ തകര്‍ന്നടിയുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
ദേശീയ സമിതിയംഗം എന്‍. ശിവരാജന്, പാലക്കാട് ജില്ലാ പ്രസിഡന്റ് സി. കൃഷ്ണകുമാര്‍,തമിഴ്നാട് സംസ്ഥാന സെക്രട്ടറി ശെല്വകുമാര്,സിറ്റി പ്രസിഡന്റ് നന്ദകുമാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ള നിരവധി നേതാക്കള്‍ തമിഴ്നാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: