ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ഡിഎല്‍എഫിന്റെ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവരികയും ഡിഎല്‍എഫ് കമ്പനിയുടെ ഇടപാടുകളില്‍ ഗാന്ധി കുടുംബം എങ്ങനെ പങ്കാളിയായിരിക്കുന്നുവെന്നു വെളിപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇക്കാര്യം നിഷേധിച്ചെങ്കിലും രാഹുല്‍ ഗാന്ധി അക്ഷരം പോലും പറഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് രാഹുല്‍ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളിലാണെന്നാണ് അദ്ദേഹത്തിന്റെ ഓഫീസില്‍നിന്നുള്ള മറുപടി.
അതേ സമയം, ഡിഎല്‍എഫ് പറയുന്നത് റോബര്‍ട്ട് വാദ്രയുമായുള്ള ബിസിനിസ് ഇടപാടുകള്‍ സംരംഭകനായ ഒരു വ്യക്തിയുമായുള്ള ഇടപാടു മാത്രമാണെന്നാണ്. ഉന്നതമായ നൈതിക മാനദണ്ഡങ്ങള്‍ പാലിച്ചും സുതാര്യത കാത്തുമാണ് ഇടപാടുകളെന്നും കമ്പനി അവകാശപ്പെടുന്നു.
വാദ്രയുടെ രാജസ്ഥാനിലെ ഭൂമി ഇടപാടു തുടങ്ങിയത് 2009-ലാണ്- വാള് സ്ട്രീറ്റ് ജേണല്‍ വാര്‍ത്തയുടെ തുടക്കത്തില്‍ പറഞ്ഞതുപോലെ കറുത്ത വണ്ടിയില്‍ ഇരുന്നു നടത്തിയ കച്ചവടം. അത് 2012 വരെ തുടര്‍ന്നു. ഇക്കാലത്ത് കേന്ദ്രത്തിലും രാജസ്ഥാനിലും കോണ്‍ഗ്രസ് ഭരണമായിരുന്നു. ഇരു സര്‍ക്കാരുകളും സംസ്ഥാനത്ത് സൗരോര്‍ജ്ജ പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്ന കാലം. സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കാന്‍ വന്‍തോതില്‍ ഭൂമി ആവശ്യമായിരുന്നുവെന്ന് ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
2009-നും 2012-നും ഇടയ്ക്ക് വാദ്രയുടെ കമ്പനികള്‍ 2,000 ഏക്കര്‍ ഭൂമിയാണ് ഒരു മില്യണ്‍ ഡോളര്‍ മുടക്കി രാജസ്ഥാനില്‍ വാങ്ങിയതെന്ന് രാജസഥാനിലെ കോളായത്ത് രജിസ്ട്രാര്‍ ഓഫീസില്‍നിന്നുള്ള രേഖകള്‍ ആധാരമാക്കി വിലയിരുത്തപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയിലാണ് ഈ ഇടപാടിലേറെയും. ഊര്ജ്ജോല്പാദന വിദഗ്ദ്ധര്‍ സൗരോര്‍ജ്ജ പദ്ധതിക്ക് ഏറെ മികച്ചതെന്നു വിലയിരുത്തിയ സ്ഥലമായ ഇവിടം പൊതുവേ വിലകുറഞ്ഞിടവുമായിരുന്നു. 2010 ജനുവരിയില്‍ 70,000 ഡോളര്‍ മുടക്കി വാദ്ര ഇവിടെ 94 ഏക്കര്‍ ഭൂമി സ്വന്തമാക്കി.
ഒരാഴ്ചക്കു ശേഷം സൗരോര്‍ജ്ജ പദ്ധതിക്കായി ഭൂമി നല്‍കുന്നവര്‍ക്ക് വിവിധ നികുതി ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതിനു തൊട്ടു പിന്നാലെ സംസ്ഥാന സര്‍ക്കാരും നികുതിയിളവുകള്‍ പ്രഖ്യാപിച്ചു. “ഈ പ്രദേശം സൗരോര്‍ജ്ജത്തിനു പറ്റിയതാണെന്നു മനസിലായതോടെ വാദ്ര ഇവിടത്തെ ഭൂമി മുഴുവന്‍ ചുളുവിലയ്ക്കു കര്‍ഷകരില്‍നിന്നു വാങ്ങിക്കൂട്ടി,” ബിജെപി സ്ഥലം എംപിയായ അര്ജുന് രാം മെഘ്വാള്‍ പറഞ്ഞു.
ഒരു സോളാര്‍ ഫാം ഇവിടേക്കു വന്നതോടെ സ്ഥലവില കുതിച്ചു ചാടി. 2010-ല്‍ വാങ്ങിയ 94 ഏക്കറില്‍ നിന്ന 2012-ല്‍ വിറ്റ ഭൂമിക്ക് പത്തു മടങ്ങാണ് വില കൂടിയതെന്ന് ഓഫീസ് രേഖകള്‍ വ്യക്തമാക്കുന്നു. വാദ്ര രാജസ്ഥാനില്‍ വാങ്ങിക്കൂട്ടിയ ഭൂമിയുടെ മൂന്നിലൊന്നു മറിച്ചു വിറ്റു, 700 ഏക്കര്‍, ഇതിന് 2.7 മില്യണ്‍ ഡോളര്‍ വിലവരും. അതാകട്ടെ വാദ്ര രാജസ്ഥാനില്‍ ആകെ വാങ്ങിക്കൂട്ടിയ ഭൂമിയുടെ വിലയുടെ മൂന്നിരട്ടി വരും. നിലവില്‍ 1,200 ഏക്കര്‍ ഭൂമി വാദ്രാ കമ്പനിക്ക് രാജസ്ഥാനിലുണ്ട്. ഇതിനു മാത്രം നാലു മില്യണ്‍ ഡോളര്‍ വിലവരും.
ഭൂവിവരങ്ങള്‍ പ്രകാരേ വാദ്രയുടെ രാജസ്ഥാനിലെ നടത്തിപ്പുകാരന് മഹേഷ് നാഗറാണ്. ഇയാള്‍ ഒരു തവണ രാഹുല്‍ ഗാന്ധിയുടെ പ്രതിനിധിയായിട്ടുണ്ട് ഇവിടെ. എന്നാല്‍ അറിയപ്പെട്ടുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ സഹോദരന് കൂടിയായ നാഗര്‍ പറയുന്നത് തനിക്ക് റോബര്‍ട്ട് വാദ്രയേയോ രാഹുല്‍ ഗാന്ധിയേയോ അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമാണ്. എന്നാല്‍ നാഗറിന്റെ അലംകൃതമായ ഓഫീസില്‍ കണ്ടത് സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, രപിയങ്കാ ഗാന്ധി വാദ്ര എന്നിവരുടെ ചിത്രങ്ങളും മറ്റുമാണ്. തന്നെ ഒരു സംരംഭകന് സമീപിച്ചെന്നും ഭൂമിയിടപാടുകള്‍ക്ക് വാദ്രയുടെയും ഗാന്ധിയുടെയും പേരില്‍ ഭൂമി ഇടപാടു നടത്താനുള്ള അനുമതി പത്രവുമായിട്ടാണു വന്നതെന്നുമാണ് നാഗറിന്റെ വിശദീകരണം.
രാജസ്ഥാനില്‍ ഭൂമി വാങ്ങല്‍ തുടങ്ങിയപ്പോള്‍ വാദ്രയ്ക്കൊപ്പം കറുത്ത വണ്ടിയില്‍ ഇരുന്നു പണം വിതരണം ചെയ്തിരുന്നയാള്‍ നാഗറായിരുന്നു. ഇടനിലക്കാര്‍ വണ്ടിക്കു വലം വെച്ചു വരും, വില്ക്കുന്നവര് നാഗറില്നിന്നു പണം കൈപ്പറ്റും, രേഖകളില്‍ ഒപ്പുവെക്കും, ഇതായിരുന്നു അന്നത്തെ പതിവെന്ന് സ്ഥലവാസികളായ ബ്രോക്കര്‍മാര്‍ വിശദീകരിക്കുന്നു. വര്‍ഷങ്ങളായി വാദ്രയുടെ ഭൂമി ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് താനാണെന്ന് നാഗര്‍ സമ്മതിക്കുന്നു. എന്നാല്‍ പൊതു നിരത്തില്‍ പരസ്യമായി വണ്ടിയില്‍ ഇരുന്നു പണം വിതരണം ചെയ്തതും രേഖ ഒപ്പിടുവിച്ചതും ഓര്‍മ്മയിലില്ലെന്ന് നാഗര്‍ പറയുന്നു.
എന്നാല്‍ പ്രദേശ വാസികള്‍ പറയുന്നത് അയതു മറക്കാനാവാത്ത സംഭവമാണെന്നാണ്. ” എത്ര ഭൂമി വാങ്ങിയെന്നറിയാമോ, നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാനാവില്ല, ഞങ്ങളുടെ ഭൂമി ഇത്ര വിലയേറിയതാണെന്ന് ഞങ്ങള്‍ക്കും അറിയില്ലായിരുന്നു,” ലളിത് രാമാവത് പറയുന്നു. നാട്ടുമ്പുറത്തുകാരായ കര്‍ഷകര്‍ക്ക് പണം ആവശ്യമായിരുന്നു, പ്രദേശിക ബ്രോക്കറായ അയാര്‍ പറഞ്ഞു.
വാദ്രയുടെ ഭുമി ഇടപാട് രാജസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ വിഷയമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപി അധികാരം നേടിയതോടെയാനണ് സംസ്ഥാനത്ത് കാര്യങ്ങള്‍ മാറിയത്. അവര്‍ ഒരു അന്വേഷണം നിശ്ചയിച്ചു. വാദ്ര സംസ്ഥാനത്ത് ഭൂമി വാങ്ങിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ എത്ര? അതു ചട്ടം ലംഘിച്ചാണോ? തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ കൊണ്ടുവന്നു.
കോളായത്ത് ഓഫീസ് പരിധിയില്‍ റോബര്‍ട്ട് വാദ്ര എത്രത്തോളം ഭൂമി വാങ്ങിയെന്നും അതു സംബന്ധിച്ച രേഖകള്‍ എന്താണെന്നും മറ്റും കണ്ടെത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ഉദ്യോഗസ്ഥര്‍ പഴയ രേഖകള്‍ സമാഹരിച്ചുകൊണ്ടിരിക്കുകയാണെന്ന് സംസ്ഥാനമന്ത്രിമാരില്‍ ഒരാള്‍ പറഞ്ഞു.
എന്നാല്‍ നാഗര്‍ പറയുന്നതും ചോദിക്കുന്നതും ഇങ്ങനെയാണ്, “ആരാണിക്കാലത്ത് ഭൂമി ഇടപാടു നടത്താത്തത്. ആളുകള്‍ വാരദയെ പ്രതിക്കൂട്ടിലാക്കാന്‍ നോക്കുന്നത് അദ്ദേഹം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനായതുകൊണ്ടു മാത്രമാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: