അരുണ്‍ ജയ്റ്റ്ലി എഴുതുന്നു………..
വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ സ്ഥാനംപിടിച്ച റോബര്‍ട്ട് വാദ്രയ്ക്ക് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ ബിസിനസിനെക്കുറിച്ച് ബിസിനസ് വിശകലന വിദഗ്ദ്ധന് ഒരു ഗവേഷണ പേപ്പര്‍ തന്നെ തയ്യാറാക്കിക്കഴിഞ്ഞു.
നിക്ഷേപം കൂടാതെ ബിസിനസ് ആരംഭിക്കുന്നതിലൂടെ രാഷ്ട്രീയസ്വാധീനം വഴി വായ്പയ്ക്ക് സമാനമായ തുക ലഭ്യമാകും. ഇതിലൂടെ രാജ്യത്ത് പല ഭാഗങ്ങളിലായി കുറഞ്ഞ കമ്പോള വിലയ്ക്ക് ഭൂസ്വത്ത് വാങ്ങിക്കൂട്ടുകയും ചെയ്യാം. സംസ്ഥാനങ്ങളുടെയും ഭൂപണയബാങ്കുകളുടെയും സഹായത്താല്‍ ജനങ്ങളില്‍ നിന്ന് വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടാനും ഇതിലൂടെ കഴിയും. ഈ ഭൂമിയില്‍നിന്ന് കുറച്ചു വില്‍ക്കുന്നതിലൂടെ വായ്പ തിരിച്ചടയ്ക്കാം, ബാക്കിവരുന്ന ഭൂമി ബാദ്ധ്യതകളൊന്നുമില്ലാതെ സ്വന്തമാക്കുകയും ചെയ്യാം. ഇതുവരെ ഈ ബിസിനസ് രീതിയില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഭാവിയില്‍ ഇത് പല ഗുരുതരപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കാം.
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍?“
രണ്ടു വിവാദ പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിന്റെ പ്രതികരണമായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വിശദീകരണമുണ്ടായി: കഴിഞ്ഞ പത്തുവര്‍ഷമായി പ്രധാനമന്ത്രി 1200 പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നതായിരുന്നു അത്. ഡോ. മന്‍മോഹന്‍സിംഗ് ‘പ്രസംഗിക്കാത്ത’’പ്രധാനമന്ത്രി അല്ല എന്ന പേരു മാറ്റിയെടുക്കാന്‍ കഴിയുമെന്നായിരുന്നു ഇതുവഴി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശ്വാസം.
പ്രധാനമന്ത്രി രാജ്യത്തിന്റെ രാഷ്ട്രീയ ഭരണാധികാരിയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സല്‍പ്പേര് അദ്ദേഹത്തില്‍ നിക്ഷിപ്തവുമാണ്. അദ്ദേഹത്തിന്റെ അഭിപ്രായമാണ് നയരൂപീകരണത്തിന് വഴിയൊരുക്കുന്നത്. അദ്ദേഹമാണ് നേതൃസ്ഥാനത്തിരിക്കേണ്ടതും. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങള്‍ ഉറ്റുനോക്കുന്നത് അദ്ദേഹത്തെയാണ്. അങ്ങനെയുള്ള ഒരു പ്രധാനമന്ത്രി ഒരിക്കലും താഴ്ന്ന നിലവാരത്തില്‍ പെരുമാറാന്‍ പാടില്ല. ജനങ്ങളുടെ വിശ്വാസത്തിനനുസരിച്ച് അദ്ദേഹം ഉയരണം. മുന്നില്‍ വരുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരിക്കണം. ഭരണമുന്നണിയുടെ ഏറ്റവും ഉയര്‍ന്ന സ്ഥാനവും ധാര്‍മ്മികവും രാഷ്ട്രീയവുമായ മേധാവിത്വവും അദ്ദേഹത്തിനായിരിക്കണം.
തുറന്നുപറയുന്ന സ്വഭാവക്കാരനായിരിക്കണം പ്രധാനമന്ത്രി. കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുന്ന നേതാവുമായിരിക്കണം; അല്ലാതെ വെറും വായനക്കാരനാകരുത്. പ്രസിഡന്റ് ബറാക്ക് ഒബാമ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടത്തിയ പ്രസംഗം ഉള്‍പ്പെടെ ധാരാളം പ്രസംഗങ്ങള്‍ ഇന്ത്യയില്‍ നടത്തുകയുണ്ടായി. ഇന്ത്യന്‍ പ്രസിഡന്റ്, ബഹുമാനാര്‍ത്ഥം ഒബാമയ്ക്ക് നല്കിയ വിരുന്നുസല്ക്കാരത്തില് വച്ച് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ തയ്യാറാക്കുന്ന വ്യക്തികളുമായി പരിചയപ്പെടാനിടയായി. ഒബാമയുടെ ഓരോ പ്രസംഗവും തയ്യാറാക്കുന്നത് വിദഗ്ദ്ധരായ വ്യക്തികളാണ്. പിന്നീട് ഈ പ്രസംഗങ്ങളെ സൂക്ഷ്മ പരിശോധന നടത്താന്‍ വിദഗ്ദ്ധരായ ഉദ്യോഗസ്ഥരുടെ ഒരു സംഘം വേറെയുമുണ്ട്. ഇതെല്ലാം കഴിഞ്ഞശേഷമാണ് പ്രസംഗം പ്രസിഡന്റിന്റെ കൈയിലെത്തുന്നത്. മിക്കവാറും പ്രസംഗങ്ങള്‍ ടെലിപ്രോംപ്റ്റര്‍ വഴിയാണ് അവതരിപ്പിക്കുന്നത്. ടെലിപ്രോംപ്റ്ററില്‍ സുതാര്യമായ ഒരു സ്ക്രീനുണ്ട്. പ്രസിഡന്റിന്റെ മുന്നിലുള്ള രണ്ടു ടെലിപ്രോംപ്റ്റര്‍ വഴിയാണ് അദ്ദേഹം പ്രസംഗം അവതരിപ്പിക്കുന്നത്. എന്നാല്‍, കേള്‍വിക്കാര്‍ക്ക് ഇത് മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നു തോന്നുകയേയില്ല. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലും അദ്ദേഹം പ്രസംഗിച്ചത് ഈ രീതിയിലായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗവും സംസാരരീതിയും വളരെ പ്രഭാവം സൃഷ്ടിക്കുന്നതായിരുന്നു.
എന്നാല്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ജനങ്ങള്‍ ശ്രദ്ധിക്കാറേയില്ല. മാത്രമല്ല, ജനങ്ങള്‍ അവയെക്കുറിച്ച് ഓര്മ്മിക്കാറോ ചര്‍ച്ച ചെയ്യാറോ ഇല്ല. പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞത് ശരിയാണ്. പ്രധാനമന്ത്രി ആധികാരികമായി പ്രസംഗിക്കുന്നുണ്ട്. പക്ഷേ, യഥാര്‍ത്ഥത്തില്‍ ആരും ശ്രദ്ധിക്കുന്നില്ലെന്നു മാത്രം. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായതിനാല്‍ ആരും അത് ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം.
ബിഷന്‍ ബേദി
അമൃത്സറില്
എന്റെ സുഹൃത്ത് ബിഷന്‍സിംഗ് ബേദി ഇന്നലെ അമൃത്സറിലുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഒരു വ്യത്യസ്ത കാര്യത്തിനുവേണ്ടിയാണ് ഇന്നലെ അമൃത്സറിലെത്തിയത്. ഇന്ത്യയുടെ ചരിത്രത്തിലെ സത്യസന്ധതയില്ലാത്ത ഗവണ്മെന്റിന് നേതൃത്വം നല്കിയ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുവേണ്ടിയാണ് അദ്ദേഹം അവിടെ എത്തിയത്. അഴിമതി നിരോധന നിയമമനുസരിച്ച് കുറ്റാരോപിതനായ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനെത്തിയ അദ്ദേഹം നീതികെട്ട പ്രവൃത്തിക്കുവേണ്ടിയാണ് പോരാടുന്നത്. ഇതിലൂടെ ഒരു പോരാളിയായിത്തന്നെ ബിഷനെ എപ്പോഴും ജനങ്ങള്‍ അറിയും
പ്രതികരിക്കാൻ ഇവിടെ എഴുതുക: