ചെന്നൈ: തമിഴ്നാട്ടില്‍ ലോക്സഭ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നവരില്‍ 12 ശതമാനം പേര് ക്രിമിനല്‍ ചരിത്രമുള്ളവരെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ 24 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആകെയുള്ള 845 പേരില്‍ 100 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ ഉള്ളവരാണ്.
ഇവരില്‍ 53 പേരുടെ പേരില്‍ കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളില്‍ കേസെടുത്തിട്ടുള്ളവരാണെന്ന് അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെയും തമിഴ്നാട് തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതിയുടേയും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാനാര്‍ത്ഥികള്‍ നല്കിയ രേഖകളില്‍ നിന്നും എടുത്ത വിവരങ്ങളാണിത്.
തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ക്രിമിനല്‍ കേസുള്ളവരാണ്. ഇവിടെ എഡിആര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.ഇതിനിടെ രണ്ടുപേര്‍ക്ക് ഐപിസി സെക്ഷന്‍ 302 പ്രകാരം കൊലപാതകക്കേസുമായി ബന്ധമുണ്ടെന്നും 14 പേര്‍ക്ക് ഐപിസി സെക്ഷന്‍ 307 പ്രകാരം കൊലപാതക ശ്രമവുമായി ബന്ധമുള്ളവരാണെന്നും എഡിആര്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഞ്ച് സ്ഥാനാര്‍ത്ഥികള്‍ ഉപജാപ കേസുകളില്‍പ്പെട്ടവരും ഏഴ് പേര് തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ബന്ധമുള്ളവരാണെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. എഡിആര്‍ നടത്തി സര്‍വേ റിപ്പോര്‍ട്ടില്‍ തമിഴ്നാട്ടിലെ സ്ഥാനാര്‍ത്ഥികളില്‍ 150 പേര് ബിരുദാനന്തര ബിരുദധാരികളും 115 ബിരുദധാരികളും 121 പേര് പത്താം ക്ലാസുകാരുമാണ്. നിരക്ഷരരും വെറും സാക്ഷരരുമായവര് 21 പേരാണ്.259 പേരില്‍ അധികവും 41 നും 50 നുമിടയ്ക്ക് പ്രായമുള്ളവരും 228 പേര് 31 നും 40 നും മധ്യേയുള്ളവരും 173 പേര് 51 നും 60 നും ഇടയില്‍ പ്രായമുള്ളവരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: