ന്യൂദല്‍ഹി: മുന്‍പ്രധാനമന്ത്രി ദേവഗൗഡ വ്യോമ സേനയ്ക്ക് നല്‍കാനുള്ളത് രണ്ടു കോടി രൂപ. അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് സേനാ വിമാനങ്ങള്‍ ഉപയോഗിച്ചതിന് നല്‍കാനുള്ള തുക 18 വര്‍ഷമായി കുടിശികയായി കിടക്കുകയാണ്.
54 ലക്ഷം രൂപയായിരുന്നു നല്‍കാനുള്ളത്. പലിശ കൂടിക്കൂടി ഇതിപ്പോള്‍ രണ്ടു കോടിയായി. സേന കോടതി കയറിയിറങ്ങുകയാണ്. ഒടുവിലിപ്പോള്‍ തുക അടച്ചുതീര്‍ക്കാമെന്നു പറഞ്ഞ്് ഗൗഡ കോടതിയില്‍ എത്തിയിരിക്കുകയാണ്.
തുകയുടെ കാര്യത്തില്‍ കൂടിയാലോചനകള്‍ വേണമെന്നും അങ്ങനെ ഒരന്തിമ തീര്പ്പുവേണമെന്നുമാണ് ഗൗഡയുടെ ആവശ്യം. ഇതില്‍ 28 ലക്ഷം രൂപ വ്യോമയാന മന്ത്രി സി.എം ഇബ്രാഹിം നല്‍കാനുള്ളതാണെന്നും അതും തെന്റ പേരില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്നും ഗൗഡ വാദിക്കുന്നു.താന്‍ അടക്കാനുള്ള തുക അടയ്ക്കാം. ഗൗഡ അപേക്ഷയില്‍ പറയുന്നു.എന്നാല്‍ ഗൗഡയുടെ അപേക്ഷ കോടതി രജിസ്ട്രാര്‍ സ്വീകരിച്ചിട്ടില്ല. വിഷയം ഗൗരവകരമാണ്. സി.എം ഇബ്രാഹിമുമായി ബന്ധപ്പെട്ട തുകയില്‍ ഒരു തീരുമാനമാകാതെ ഗൗഡയുടെ അപേക്ഷ ചര്‍ച്ചയ്ക്ക് വിടാന്‍ കഴിയില്ല. അദ്ദേഹം പറഞ്ഞു.
കോടതി ഇനി ഇബ്രാഹിമിന് കത്തയക്കും. മുന്‍പ്രധാനമന്ത്രി ചന്ദ്രശേഖര്‍ 5.91 കോടിയും ഗൗഡ 54.61 ലക്ഷവും മുന്‍കേന്ദ്ര മന്ത്രി വി.സി ശുക്ല 4.60 ലക്ഷവും ആണ് സേനയ്ക്ക് നല്‍കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: