വാരാണസി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയ്ക്ക് അയിത്തമോ..മോദി മാല ചാര്‍ത്തിയ പ്രതിമ ഇന്നലെ സമാജ്വാദി പാര്ട്ടിക്കാര് കഴുകി.
വാരാണസിയിലെ സമാജ്വാദി പാര്‍ട്ടിക്കാരാണ് തികച്ചും ഹീനമായ ഈ കൃത്യം ചെയ്തത്. വ്യാഴാഴ്ച പത്രികാ സമര്‍പ്പണത്തിനു മുന്‍പ് ജനലക്ഷങ്ങള്‍ പങ്കെടുത്ത റോഡ് ഷോയില്‍ മോദി വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കാമ്പസിലുള്ള പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ മാലചാര്‍ത്തിയിരുന്നു. പ്രതിമ ഇന്നലെ കുറേ സമാജ്വാദി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും എത്തി മാലയും പൂക്കളും എടുത്തു കളഞ്ഞ്, എത്തി ഗംഗാ ജലം കൊണ്ട് കഴുകി.
പുണ്യനഗരി മോദിയെ സ്വീകരിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.മാളവ്യയുടെ കൊച്ചുമകനും അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുമായ ഗിരിധര്‍ മാളവ്യയാണ് മോദിയുടെ പേര് നാമനിര്‍ദ്ദേശക പത്രികയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരുടെ നടപടിയില്‍ പ്രതിഷേധം പടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: