ന്യൂദല്‍ഹി : സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിന്മേല് തെരഞ്ഞെടുപ്പ് കമ്മീഷന് താക്കീത് നല്കി.
തന്റെ പാര്‍ട്ടിക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ ജോലി എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നാണ് ഭീഷണി. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് താക്കീത് നല്‍കുകയായിരുന്നു.
ആവര്‍ത്തിക്കുകയാണെങ്കില്‍ പാര്‍ട്ടിയുടെ കേന്ദ്രത്തിലും സംസ്ഥാനത്തിലുമുള്ള പ്രവര്‍ത്തനങ്ങളെ നിര്‍ത്തലാക്കാന്‍ സാധിക്കുമെന്നും കമ്മീഷന് അറിയിച്ചു.
എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയില്‍ അധ്യാപകരോട് വോട്ട് നല്‍കിയില്ലെങ്കില്‍ സ്ഥിരപ്പെടുത്തല്‍ റദ്ദാക്കുമെന്ന പ്രസ്താവന നിഷേധിച്ചു. പ്രൈമറി സ്കൂള്‍ അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ഞങ്ങളാണ് ശരിയാക്കിയതെന്നും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കനുകൂലമായി വോട്ട് നല്‍കിയില്ലെങ്കില്‍ ഈ തീരുമാനം പിന്‍വലിക്കുമെന്നും മുലാ യം പ്രസംഗി ക്കുകയുണ്ടായി.
ഏപ്രില്‍ മൂന്നിന് ഉത്തര്‍പ്രദേശിലെ ബുലാന്റ്ശഹറില് റാലിയെ അഭിസംബോധന ചെയ്ത് കൊണ്ടാണ് ഈ പരാമര്‍ശം നടത്തിയതെന്ന് തെരഞ്ഞ്പ്പ് കമ്മീഷന് പറഞ്ഞു.മുലായംസിങ്ങിന്റെ മകന് അഖിലേഷ് യാദവാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: