ന്യൂദല്‍ഹി: 182 സീറ്റ് നേടി ബിജെപി തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. കോണ്‍ഗ്രസിന് പരമാവധി കിട്ടാവുന്നത്140 സീറ്റ്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ വിവിധ സംസ്ഥാനങ്ങളില്‍നിന്നു പാര്‍ട്ടിക്കു കിട്ടിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിന്റെ കണക്ക്. 1998, 1999 വര്‍ഷങ്ങളില്‍ എ.ബി. വാജ്പേയിയുടെ നേതൃത്വത്തിന് കീഴില്‍ ഉണ്ടായതിനേക്കാല്‍ വിജയം ബിജെപി കൊയ്യുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍. ഇത് നരേന്ദ്രമോദിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
തെരഞ്ഞെടുപ്പ് നടക്കാന്‍ ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ പ്രചാരണം ഊര്‍ജ്ജിതമാക്കി 194 സീറ്റെങ്കിലും നേടിയെടുക്കണമെന്ന് പ്രസ്തുത കമ്മറ്റി കളോട് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനുവേണ്ടി സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവര്‍ പ്രചാരണത്തിന് ഊന്നല്‍ നല്‍കും.
ഭരണവിരുദ്ധ വികാരം രാജ്യത്ത് അലയടിക്കുന്നുണ്ടെന്ന് തന്നെയാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. ആര്‍എസ്എസിന്റെ അഖണ്ഡ ഹിന്ദുവോട്ട് ബാങ്ക് രൂപീകരിക്കുന്നതിനായി മോദി ആസൂത്രിത നീക്കമാണ് നടത്തികൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതില്‍ ബിജെപിക്ക് പരമ്പരാഗതമായുള്ള പിന്നോക്ക വോട്ടുമാത്രമേ നേടിയെടുക്കാന്‍ കഴിയു വെന്നും കണക്ക് കൂട്ടുന്നു.
ഭരണ വിരുദ്ധവികാരം ഉണ്ടെങ്കിലും ജാതി സമവാക്യം ഗ്രാമങ്ങളില്‍ മാറ്റിമറിക്കുന്നതില്‍ മോദി പരാജയപ്പെട്ടിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
ദക്ഷിണേന്ത്യയില്‍ 43, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 50, പടിഞ്ഞാറന്‍ മേഖലയില്‍ 20 വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 25 സീറ്റ് പാര്‍ട്ടിക്ക് ലഭിക്കുമെന്ന് വിലയിരുത്തുന്നു. മോദി കൂടുതല്‍ ശ്രദ്ധനല്കുന്നുണ്ടെങ്കിലും യുപി, ബീഹാര്‍ എന്നിവിടങ്ങളില്‍ യാദവ വോട്ടുകളില്‍ ഭൂരിഭാഗവും മുലായം, ലാലു എന്നിവര്‍ക്കായിരിക്കും. യുപിയില്‍ മായാവതിയുടെ ബിഎസ്പിയാകട്ടെ കോണ്‍ഗ്രസിനും പിന്നിലാകുമെന്നാണ് കരുതുന്നത്. ബീഹാറില്‍ കുര്‍മി വിഭാഗക്കാര്‍ ഇന്നും നിതിഷ്കുമാറിനോടൊപ്പം തന്നെയാണ്. ബിജെപിക്ക് യുപിയില്‍ 35 ബിഹാര്‍ 18 സീറ്റുകള്‍ പരമാവധി ലഭിച്ചേക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് അവകാശപ്പെട്ടു.
യാദവ വിഭാഗം കൂട്ടമായി ബിജെപിക്ക് വോട്ടുചെയ്താല്‍ മാത്രമേ ഇതിനെ മറികടക്കാന്‍ കഴിയു. എന്നാല്‍ ഇങ്ങനെ ഒരു സ്ഥിതി ഉണ്ടാകില്ലെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. മോദി നേതൃത്വം നല്‍കുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിച്ചുകൊണ്ട് എന്‍ഡിഎയ്ക്ക് എതിരാകുമെന്നാണ് കരുതുന്നത്.
രാജ്യത്ത് മോദി തരഗം അലയടിക്കുന്തോറും ഊര്ജ്ജസ്വലനാകുന്ന മോദിയിലൂടെ ന്യൂനപക്ഷ വിഭാഗം ഐക്യപ്പെടുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: