അമേഠി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ പരാജയം ഏറെക്കുറെ ഉറപ്പിച്ചെന്ന് അവരുടെ പാളയത്തില്‍ നിന്നുള്ള പ്രതികരണങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നു.
അതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമെന്നോണം, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയില്‍ പ്രചാരണത്തിനില്ലെന്ന് പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചു. അജയ് റായിയാണ് വാരാണസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അജയിനുവേണ്ടി രംഗത്തിറങ്ങില്ലെന്നും സഹോദരന് രാഹുല്‍ ഗാന്ധി ജനവിധി തേടുന്ന അമേഠിയിലും അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയും മാത്രമേ വോട്ടു ചോദിക്കുകയുള്ളുവെന്നും പ്രിയങ്ക. മോദിയുമായി മുഖാമുഖം നില്‍ക്കാനുള്ള ധൈര്യക്കുറവാണ് വാരാണസിയില്‍ പോകുന്നതില്‍ നിന്ന് പ്രിയങ്കയെ പിന്തിരിപ്പിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഞാന്‍ വാരാണസിയിലേക്കില്ല. അമേഠിയിലും റായ് ബറേലിയും പ്രചാരണം നടത്തും, പ്രിയങ്ക പറഞ്ഞു. നേരത്തെ മോദിക്കെതിരെ പ്രിയങ്ക സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ അതു സോണിയ പുത്രി തന്നെ നിഷേധിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: