ഗാന്ധിനഗര്‍: നരേന്ദ്ര മോദി ന്യൂദല്‍ഹിയിലേക്കു പോകുമ്പോള്‍ ഒഴിവു വരുന്ന ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലിനി ആര്. റവന്യൂമന്ത്രി ആനന്ദിബെന്‍ പട്ടേല്‍, ധനമന്ത്രി നിഥിന് പട്ടേല്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അമിത് ഷാ മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ശങ്കര്‍ സിംഗ് വഗേല വരെയുള്ള വരുടെ പേരുകള്‍ മോദിയുടെ പിന്‍ഗാമിയായി ഉയരുന്നുണ്ട്. ബിജെപി ഔദ്യോഗികമായി ഒരു സൂചനയും നല്‍കിയിട്ടില്ല. ഏതായാലും ഇക്കാര്യത്തില്‍ മോദിയുടെ തീരുമാനം തന്നെയാകും പ്രധാനം.
ആനന്ദിബെന്നിനു തന്നെയാണ് മുന്‍ തൂക്കം, ഭരണമികവ്, മോദിയുമായുള്ള അടുത്തബന്ധം, വനിതയെന്ന പരിഗണന… അസ്വാഭാവികമായി മറ്റൊന്നും സംഭവിച്ചില്ലങ്കില്‍ ആനന്ദി ബെന്‍ പട്ടേല്‍ ഗുജറാത്തിന്റെ പ്രഥമ വനിതാ മുഖ്യമന്തിയായി സത്യപ്രതിഞ്ജ ചെയ്യും.
അവിചാരിതമായിതമായിരുന്നു അധ്യാപികയായിരുന്ന ആനന്ദിയുടെ രാഷ്ട്രീയപ്രവേശനം. 1987 ല്‍ തന്റെ വിദ്യാലയത്തിലെ രണ്ട് പെണ്‍കുട്ടികള്‍ നര്‍മ്മദ നദിയിലേക്ക് വീണു, എന്തുചെയ്യണമെന്നറിയാതെ പലരും നോക്കിനില്‍ക്കേ ആനന്ദിബന് കുത്തിയൊഴുകുന്ന നദിയിലേക്ക് എടുത്തുചാടി. ഒറ്റക്ക് രണ്ട് കുട്ടികളേയും രക്ഷിച്ചു, ഇതോടെ താരപരിവേഷം ലഭിച്ച ആനന്ദി ബെന്നിനെ ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷയായിട്ടാണ് ബിജെപി യിലേക്ക് എത്തിയത്. 1992 ല്‍ ബിജെപി സംഘടിപ്പിച്ച ഏകതായാത്രയില്‍ പൂര്‍ണമായി പങ്കെടുത്ത ഏക വനിതയായിരുന്നു ആനന്ദി. 1994 ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആനന്ദി രാജ്യസഭാംഗം രാജിവെച്ച് 1998 ല്‍ നിയമസഭയിലേക്ക് മത്സരിച്ചു. ജയിച്ച് മന്ത്രിയുമായി.
കേശുഭായിപട്ടേല് മന്ത്രിസഭയില്‍ വിദ്യാഭ്യാസമായിരുന്നു വകുപ്പ്. മുഴുവന്‍ കുട്ടികളേയും സ്ക്കുളിലെത്തിക്കാനായി ആവിഷ്ക്കരിച്ച ശാലാ പ്രവേശോത്സവത്തിന്റെ വിജയവും അധ്യാപകരുടെ ഒഴിവ് നികത്താനായി ഒറ്റയടിക്ക് കാല്‍ലക്ഷം അധ്യാപകരെ നിയമിച്ചതും ആനന്ദിനെ പ്രശസ്തയാക്കി. പിന്നീടു നടന്ന മൂന്നു തെരഞ്ഞെടുപ്പിലും ജയം. തുടര്‍ച്ചയായി നാലുതവണ ഗുജറാത്തില്‍ എംഎല്‍എ ആകുന്ന ആദ്യവനിത. നാലു പ്രാവശ്യവും കാബിനറ്റ് മന്ത്രിയും. റവന്യൂ, റോഡ്, നഗരവികസം, ഹൗസിംങ്ങ് എന്നീ നാലു പ്രധാന വകുപ്പുകളുടെ ചുമതലവഹിക്കുന്ന ആനന്ദിബെന്‍ മോദി മന്തിസഭയില്‍ രണ്ടാം സ്ഥാനക്കാരിയാണ്.
ഗുജറാത്തിലെ അവികസിത ജില്ലയായ മെസ്നയില് കര്ഷകുടുംബത്തല് ജനിച്ച ആനന്ദി ജീവിത പടവുകള്‍ ചവിട്ടിക്കയറുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് നാലാം ക്ലാസ് വരെ പഠിക്കാനുള്ള സംവിധാനമേ ആ ജില്ലയില്‍ ഉണ്ടായിരുന്നുള്ളു. ആണ്‍കുട്ടികളുടെ സ്ക്കുളില് ചേര്‍ന്ന് 8-ാം ക്ലാസ് വരെ പഠനം, ആയിരത്തോളം ആണ്കിട്ടികള്ക്കിടയില് ഏക പെണ്‍തരിയെങ്കിലും പഠനത്തില്‍ എല്ലാവരേയും പിന്നിലാക്കി. ഹൈസ്ക്കൂള്, കോളേജ് പഠനകാല്ത്ത് കായികമികവിനും നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കി. സയന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ബിഎഡ് കൂടി എടുത്ത് അധ്യാപികയാവുകയായിരുന്നു. അഹമ്മദബാദ് മോഹിന്ബാ സ്ക്കകൂളില് പ്രൈമറി അധ്യാപികയായിട്ടായിരുന്നു തുടക്കം. എംപിയും മന്തിയുമൊക്കെയായിരിക്കുമ്പോളും അധ്യാപനം കൈവിട്ടല്ല. 30 വര്‍ഷത്തെ സേവനത്തിനുശേഷം 2000ല്‍ സര്‍വീസില്‍നിന്നു പിരിയുമ്പോള്‍ ആനന്ദി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു എന്നത് കൗതുകമായിരുന്നു.
മോദിയുടെ പിന്‍ഗാമികളുടെ പട്ടികയില്‍ കോണ്‍ഗ്രസ് സംസ്ഥാന ധ്യക്ഷന് ശങ്കര്‍ സിംഗ് വഗേലയുടെ പേരും ഉണ്ട് എന്നതാണ് ഏറെ രസകരം. ബിജെപിയുടെ പ്രമുഖ നേതാവായിരുന്ന മുന്‍ മുഖ്യമന്തിയായ വഗേല ബിജെപി വിട്ട് ആദ്യം സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയും പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് സംസ്ഥാന അധ്യക്ഷനാകുകയുമായിരുന്നു. കോണ്‍ഗ്രസിന് എടുത്തുകാട്ടാന്‍ നേതാക്കളില്ലത്തതായിരുന്നു വഗേലയെ ആശ്രയിക്കാന്‍ കാരണം. ഇപ്പോഴും സ്വന്തം നിലയില്‍ സ്വാധീനമുള്ള നേതാവാണ് വഗേല. വഗേല ബിജെപിയിലേക്കു മടങ്ങുന്നത് ഇനിയൊരു പ്രഖ്യാപനത്തിന്റെ പ്രശ്നം മാത്രമാണ്. ഇപ്പോള്‍ത്തന്നെ സംസ്ഥാനത്ത് മൂക്കു കുത്തിക്കിടക്കുന്ന കോണ്‍ഗ്രസിന് ഒരിക്കലും തലയുയര്‍ത്താനാവാത്ത ആഘാതമായിരിക്കും അത്.
ഉമാഭാരതി, കല്യാണ്‍ സിംഗ്, മദന്ലാല്ഖുറാന, യദൂരപ്പ തുടങ്ങി ഗുജറാത്തില്‍ കേശുഭായി പട്ടേല്‍ വരെ മുന്‍ ബിജെപി മുഖ്യമന്തിമാര്‍ പാര്‍ട്ടിവിട്ടെങ്കിലും തിരിച്ചെത്തുകയായിരുന്നു. നരേന്ദ്ര മോദി ഇതേവരെ വഗേലയെ വിമര്‍ശിച്ച് ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. മോദിയുടെ കല്ല്യാണപ്രശ്നം വന്നപ്പോള്‍ മോദിയെ വഗേല ന്യായീകരിക്കുകയായിരുന്നു. കോണ്‍ഗ്രസ് ദേശീയനേതാക്കള്‍ കല്യാണം വിവാദമാക്കാന്‍ നോക്കിയപ്പോള്‍ അക്കാര്യം തനിക്ക് പണ്ടേ അറിയാമായിരുന്നതാണെന്നും ഗുജറാത്തിലെ ആചാരം മാത്രമെന്നുമായിരുന്നു വഗേലയുടെ പ്രതികരണം. വഗേല ബിജെപിയിലേക്ക് തിരിച്ചെത്തുന്നതോടെ കോണ്‍ഗ്രസ് ഗുജറാത്തില്‍ പിന്നെ ഒന്നുമല്ലതാകും.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: