ലണ്ടന്‍: മോദി പ്രധാനമന്ത്രിയായാല്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായ നേതൃത്വത്തെയാകും ലഭിക്കുകയെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ മേഘനാഥ് ദേശായി. ലണ്ടനില്‍ സ്ഥിരതാമസമുറപ്പിച്ച ഇന്ത്യന്‍വംശജനായ ഇക്കണോമിസ്റ്റാണ് ദേശായി.
മോദി ഒരു പ്രധാനമന്ത്രിയായിരിക്കും, നല്ല പ്രധാനമന്ത്രിയാകുമോ? അങ്ങനെതന്നെയാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും മന്മോഹന് സിംഗില്‍ നിന്ന് വലിയ ഒരു മാറ്റമാകും. ദേശായി പറഞ്ഞു. കോമണ്‍വെല്‍ത്ത് ജേര്‍ണലിസ്റ്റ്സ് അസോസിയേഷന് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന് നിര്‍ണ്ണായകമായ നേതൃത്വത്തെ ലഭിക്കുമെന്നു പറഞ്ഞ അദ്ദേഹം എന്‍.ഡി.എയ്ക്ക്275 സീറ്റുകളെങ്ക്ലും ലഭിക്കുമെന്നും പറഞ്ഞു.ബിജെപിക്കു മാത്രം 230 മുതല്‍ 250 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് ദേശായിയുടെ കണക്കുകൂട്ടല്‍.തനിക്കു പലതും ചെയ്യാന്‍ കഴിയുമെന്ന വിശ്വാസമാണ് മോദി മുന്നോട്ടുവയ്ക്കുന്നത്. മോദി പ്രധാനമന്ത്രിയാകുന്നതിലെ ധാര്മ്മികയെപ്പറ്റി ചോദിച്ചപ്പോള്‍, എത്ര കോടതികള്‍ ക്ലീന്‍ ചിറ്റ് നല്കിയാലും മോദി തെറ്റുകാരനാണെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിച്ചുകൊണ്ടേയിരിക്കും എന്നായിരുന്നു ദേശായിയുടെ ഉത്തരം.
പക്ഷെ ആ സര്‍ക്കാര്‍ അഞ്ചു വര്‍ഷവും ഭരിക്കും, സാധാരണയുള്ളതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും. ദേശായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: