അഹമ്മദാബാദ്: കാശ്മീരിലെ പണ്ഡിറ്റുകളെ അവിടെ നിന്ന് മതത്തിെന്റ പേരില്‍ കുടിയൊഴിപ്പിച്ച നടപടിയാണ് ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ഏറ്റവും വലിയ അടിയെന്ന് നരേന്ദ്ര മോദി. മോദിക്ക് വോട്ട് ചെയ്യുന്നവര്‍ കടലില്‍ മുങ്ങി മരിണക്കമെന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മോദി. വര്‍ഗീയതക്കെതിരെ പ്രസംഗിക്കാന്‍ ഫാറൂഖിന് യാതൊരു ധാര്‍മ്മിക അവകാശവും ഇല്ല. ഷെയ്ഖ് അബ്ദുള്ള, ഫാറൂഖ്, മകന് ഒമര്‍ എന്നിവരുടെ പ്രവര്‍ത്തികളാണ് കാശ്മീരിനെ വര്‍ഗീയവല്‍ക്കരിച്ചത്. ആരെങ്കിലും മുങ്ങിമരിക്കുന്നുണ്ടെങ്കില് നിങ്ങള്‍ കണ്ണാടിയില്‍ നിങ്ങുടെ മുഖം തന്നെ നോക്കുക. കാശ്മീരി പണ്ഡിറ്റുകളെ ആട്ടിപ്പായിച്ചവര്‍ക്ക് വര്‍ഗീയതക്ക് എതിരെ പ്രസംഗിക്കാന്‍ അവകാശമില്ല.മോദി പറഞ്ഞു.സൂഫിവര്യന്മാരുടെ നാടാണ് കാശ്മീര്‍. അവിടെ നിന്നാണ് നിങ്ങള്‍ പണ്ഡിറ്റുകളെ പായിച്ചത്. ദല്‍ഹിയില്‍ ബിജെപി വക്താവ് നിര്‍മ്മലാ സീതാരാമനും ഫാറൂഖിനെ കുടഞ്ഞു.
ഇന്ത്യയെ മതേതര റിപ്പബ്ലിക്കാക്കുന്ന ഭരണഘടനാ ഭേദഗതി എന്തുകൊണ്ട് കാശ്മീരിലുള്ള ഫാറൂഖിന് ബാധകമല്ലയെന്ന് അദ്ദേഹം വ്യക്തമാക്കണം. നിര്‍മ്മല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: