ന്യൂദല്‍ഹി: സഞ്ജയ് ബാരുവിനുശേഷം കോണ്‍ഗ്രസിെന്റ അണിയറക്കഥകളുമായി വീണ്ടുമൊരാള്‍ വരുന്നു. ദീര്‍ഘകാലം സോണിയയുടെ മനസാക്ഷി സൂക്ഷിപ്പുകാരനും കേന്ദ്ര മന്ത്രിയുമായിരുന്ന കെ. നട്വര് സിംഗാണ് പുസ്തകം പുറത്തിറക്കുന്നത്. തനിക്കെതിരെ ആരോപണമുണ്ടാകു മെന്നതിനാല്‍ തെരഞ്ഞെടുപ്പിനു ശേഷമേ പുസ്തകം പ്രസിദ്ധീകരിക്കുകയുള്ളുവെന്നാണ് സിംഗ് പറയുന്നത്.
ആത്മപരിശോധനാപരമായ,സത്യസന്ധമായ എെന്റ ജീവിത കഥയും അനുഭവങ്ങളുമായിരിക്കും അതില്‍. വ്യക്തിപരവും രാഷ്ട്രീയപരവുമായ അനുഭവങ്ങളെല്ലാം അതിലുണ്ടാകുമെന്ന് സിംഗ് പറയുമ്പോള്‍ വെള്ളിടി വെട്ടുന്നത് കോണ്‍ഗ്രസിെന്റ നെഞ്ചിലാണ്.
മന്മോഹന് സിംഗിനോട് തനിക്ക് വളരെയേറെ ബഹുമാനമുണ്ട്. അദ്ദേഹത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവു ധനമന്ത്രിയാക്കിയപ്പോഴും സാമ്പത്തിക പരിഷ്കാരം നടപ്പാക്കാന്‍ മടിയായിരുന്നു മന്മോഹന് സിംഗിന്. നരസിംഹറാവുവിെന്റ വീക്ഷണവും തീരുമാനവുമാണ് സാമ്പത്തിക പരിഷ്കാരംകൊണ്ടുവരാന് കാരണം. എന്നാല്‍ ഇന്നും ഇതിെന്റ പേരില്‍ മന്മോഹന്സിംഗിന് അനാവശ്യ പ്രാധാന്യമാണ് നല്‍കുന്നത്.മന്മോഹന് അതിനൊപ്പം നിന്നുവെന്നുമാത്രമേയുള്ളു. നട്വര് സിംഗ് പുസ്തകത്തില്‍ പറയുന്നു.
അമേരിക്കയുമായുള്ള ആണവകരാര്‍ മന്മോഹനെന്റ മാത്രം നേട്ടമല്ലെന്നുംഅന്ന് വിദേശകാര്യമന്ത്രിയായിരുന്ന തനിക്ക് അതില്‍ നിര്‍ണ്ണായക പങ്കുണ്ടെന്നും നട്വര് സിംഗ് പറയുന്നു.
മന്മോഹന് അന്നും പതിവുപോലെ ആശങ്കയായിരുന്നു, ആശയക്കുഴപ്പമായിരുന്നു. സോണിയയെ കൊണ്ടുവരാന്‍ സീതാംറാം കേസരിയെ പുറത്താക്കിയത്, അധികാരരാഷ്ട്രീയത്തിലേക്ക് സോണിയയുടെ കടന്നുവരവ്, അവരുടെ സ്വാധീനം, ശരദ് പവാറിെന്റ വിപ്ലവം. എന്‍ഡിഎ ഭരണം,തുടങ്ങിയവയെല്ലാം പുസ്തകത്തിലുണ്ടാകും. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ ഇന്ദിരാഗാന്ധി തെറ്റു ചെയ്തതായും പുസ്തകത്തിലുണ്ട്. ഓപ്പറേഷന് ബ്ലൂ സ്റ്റാറിലും ഇന്ദിരക്ക് തെറ്റുപറ്റി.. നട്വര് സിംഗ് പറയുന്നു.
സോണിയയായിരുന്നു യുപിഎ ഭരണം നിയന്തിച്ചിരുന്നതെന്നും മന്മോഹന് വെറും പാവയായിരുന്നുവെന്നും ബാരുവിെന്റ പുസ്തകത്തിലുണ്ടായിരുന്നു. അത്തരം പല വെളിപ്പെടുത്തലുകളും നട്വറിെന്റ പുസ്തകത്തിലുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: