റാഞ്ചി: ബിജെപിയില്‍ പ്രവര്‍ത്തിച്ചെന്ന പേരില്‍ യുവതിയെ ഇരുപതോളം പേര് ചേര്‍ന്ന് പീഡിപ്പിച്ചു. ബിജെപിയില്‍ പ്രവര്‍ത്തിച്ചതാണ് കാരണമായി പൊലീസ് പറയുന്നത്. 30 വസയുള്ള മുസ്ലിം യുവതിയാണ് പീഡനത്തിന് ഇരയായത്. ബിജെപിയുടെ പ്രദേശികഘടകത്തില് പ്രവര്‍ത്തിച്ചിരുന്ന യുവതിയിലൂടെ മുസ്ലിം വോട്ടുകള്‍ ബിജെപിയിലേക്ക് പോകുമെന്ന ആശങ്കയിലാണ് യുവതിയെയും കുടുംബത്തെയും ആക്രമിച്ചതത്രെ. യുവതിയും ഭര്‍ത്താവും മകളും ഉറങ്ങുന്നസമയത്ത് ഇരുപതോളം പേര്‍ചേര്‍ന്ന് വീടാക്രമിക്കുകയായിരുന്നു. പുലര്‍ച്ചെ ഏകദേശം 1.30ഓടെയിരുന്നു സംഭവം. ജനലിലൂടെ ഭര്‍ത്താവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയോട് വാതില്‍ തുറക്കാനാവശ്യപ്പെട്ടു. പിന്നീട് ഓരോരുത്തരായി യുവതിയെ ഒന്നരമണിക്കൂറോളം പീഡിപ്പിച്ചു. യുവതിയുടെ ബഹളംകേട്ട അയല്‍വാസി അടുത്തുള്ള പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ ആക്രമണത്തെക്കുറിച്ച് വിളിച്ചുപറഞ്ഞു. പിന്നീട് അയല്‍വാസികള്‍ യുവതിയുടെ വീട്ടില്‍ എത്തിയപ്പോഴേക്കും ആക്രമികള്‍ ഓടി രക്ഷപ്പെട്ടു. വീട്ടിലുണ്ടായിരുന്ന പണവും രണ്ടരലക്ഷം രൂപാ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപ്പെട്ടു. ആക്രമികള്‍ യുവതിയുടെ 13 വയസുള്ള മകളെയും കൈയേറ്റം ചെയ്യ്തതായും യുവതിയുടെ പരാതിയില്‍ പറയുന്നു. രാഷ്ട്രീയപ്രേരിതമാണ് ആക്രമണമെന്ന് അന്വേഷണോദ്യോഗസ്ഥന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: