അമിത്ഷാ, ബിജെപിയിലെ ശക്തരായ നേതാക്കളില്‍ ഒരാള്‍. മോദിയുടെ വലംകൈ. നിര്‍ണ്ണായകമായ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ ബിജെപിയുടെ ചുമതലയുള്ളയാളാണ്. അമിത് ഷാ സംസാരിക്കുന്നു, മോദിയെപ്പറ്റി, യുപിയിലെ തന്ത്രങ്ങളെപ്പറ്റി…
?തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് എത്ര സീറ്റുകള്‍ കിട്ടുമെന്നാണ് പ്രതീക്ഷ
=എന്റെ കണക്കില്‍ എന്‍ഡിഎയ്ക്ക് 272 സീറ്റുകള്‍ ഉറപ്പ്.
?ഉത്തര്‍പ്രദേശില്‍നിന്നും ബീഹാറില്‍നിന്നും എന്‍ഡിഎക്ക് എത്ര സീറ്റുകള്‍ ലഭിക്കും
=ബിജെപി, മോദി തരംഗം ഈ രണ്ടുസംസ്ഥാനങ്ങളിലുമുണ്ട്. യുപിയിലെ ജനങ്ങള്‍ക്ക് യുപിഎ സര്‍ക്കാരിനോടും സമാജ് വാദിപാര്‍ട്ടിയുടെ ഭരണത്തോടും കടുത്ത എതിര്‍പ്പുണ്ട്. ബിഎസ്പി യുപിഎ സര്‍ക്കാറിനെ പിന്തുണയ്ക്കുന്നതു കാരണം ബിഎസ്പിയോടും ജനങ്ങള്‍ക്ക് വിരോധമുണ്ട്. ഇക്കാര്യങ്ങളും ബിജെപിക്ക് ഗുണകരമാകും.
?ഈ രണ്ടു സംസ്ഥാനങ്ങളിലും ആരാണ് ഏറ്റവും ശക്തരായ പ്രതിയോഗി
=ബീഹാറില്‍ ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യവും ഉത്തര്‍പ്രദേശില്‍ ബിഎസ്പിയും
? ബിജെപി1998ലെ പ്രകടനം കാഴ്ചവയ്ക്കുമോ
=തീര്‍ച്ചയായും, അതിനായി നന്നായി പരിശ്രമിക്കുന്നുമുണ്ട്.
?ഉത്തര്‍പ്രദേശില്‍ നേരിടുന്ന പ്രശ്നങ്ങള്‍
=അവിടെ വലിയ വെല്ലുവിളികളൊന്നുമില്ല. എന്നാല്‍ പ്രശ്നങ്ങള്‍ വളരെ ആഴമുള്ളതാണ്. അവിടുത്തെ രാഷ്ട്രീയ സാഹചര്യം വര്‍ഷങ്ങളായി ബിജെപിയ്ക്കെതിരായിരുന്നു. എസ്പിക്കും ബിഎസ്പിക്കുംനല്ല ശക്തിയുണ്ട്.
?യുപിയിലെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ
=യുപിയില്‍ എസ്പി ബിഎസ്പി വിരോധം ഇപ്പോള്‍ ശക്തമാണ്.അതുകൊണ്ടു മാത്രം ബിജെപിക്ക് വോട്ടുകിട്ടില്ല.76 ശതമാനം ബൂത്തുകളിലും മൂന്നുമാസം മുന്‍പ് തന്നെ ബൂത്തുകമ്മറ്റികള്‍ രൂപീകരിച്ചു. യുവവോട്ടര്‍മാരെ ലക്ഷ്യംവച്ച് 13,000 കോളേജുകളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ജിപിഎസ് ഘടിപ്പിച്ച വാനുകള്‍ വാടകയ്ക്ക് എടുത്ത് ഗ്രാമങ്ങളില്‍ പ്രചാരണം നടത്തി. മാധ്യമങ്ങള്‍ പോലും എത്തിയിട്ടില്ലാത്ത യുപിയുടെ ഉള്‍ഗ്രാമങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ചതിന്റെ ഫലം എന്താണെന്ന് മെയ് പത്തിന് അറിയാം. യുപിയിലെ സമ്മതിദായകരെ നേരില്‍കണ്ട് അവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായസ മനസിലാക്കി. എല്ലാ ദിവസവും ബൂത്തുതല പ്രവര്‍ത്തകരുമായി ചര്‍ച്ച. 10,000 തെരുവുനാടകങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു. മോദി തരംഗത്തിന് ശക്തി നല്കുന്ന പ്രചാരണപ്രവര്‍ത്തനങ്ങളാണ് യുപില് നടത്തിയത്.
?പക്ഷേ വ്യക്തമായ ചിത്രമില്ലാതെ എങ്ങനെയാണ് യുപിയെ മാനേജ് ചെയ്യുന്നത്
=മോദിയെ കേന്ദ്രമാക്കിയുള്ള ലോക് സഭാ തെരഞ്ഞെടുപ്പാണിത്. രാജ് നാഥ് സിങ് പാര്‍ട്ടിയുടെ പ്രസിഡന്റാണ്. അദ്ദേഹം യുപി മുഖ്യമന്ത്രിയായിരുന്നകാലം ജനങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും അതിനുശേഷമാണ് എസ്പി ബിഎസ്പി ഭരണം യുപിയെ താറുമാറാക്കിയത്. ജനങ്ങള്‍ ഓര്‍ക്കുന്ന നല്ലഭരണം കാഴ്ചവച്ച അവസാനസര്ക്കാരായിരുന്നു രാജ്നാഥ് സിങ് നയിച്ച ഭരണകൂടം.
?മോദി ഭരണത്തോടുള്ള മുസ്ലീം വിഭാഗത്തിന്റെ ഭീതിയെക്കുറിച്ച് എന്താണ് പറയാനുള്ളത്
= മോദി ഭരണം എന്നത് പുതിയ കാര്യമല്ല. അദ്ദേഹം 12 വര്‍ഷമായി ഒരു വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. കഴിഞ്ഞ കുറേനാലുകളായി മുസ്ലീം വിരുദ്ധപ്രവര്ത്തനങ്ങളോ മുസ്ലീമുകള്‍ സുരക്ഷിതരല്ലാത്ത സംഭവങ്ങളോ അവിടെ നടന്നിട്ടില്ല. ഒരുമണിക്കൂര്‍പോലും കര്‍ഫ്യൂ ഏര്‍പ്പെടുത്താത്ത ഏകസംസ്ഥാനമാണ് ഗുജറാത്ത്.
?കോടികള്‍ ഒഴുക്കിയാണ് മോദിയുടെ പ്രചാരണം എന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരാതി
=കോണ്‍ഗ്രസിന്റെ പരാതി ശ്രദ്ധിക്കുന്നില്ല. കോണ്‍ഗ്രസ് ഇപ്പോള്‍ നേരിടുന്നത് ഏറ്റവും കടുത്ത തെരഞ്ഞെടുപ്പിനെയാണ്. പ്രചാരണത്തിനെതിരായി വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമുമ്പാകെ പരാതിപ്പെടാം. ബിജെപി എന്നത് രജിസ്ട്രര്‍ ചെയ്യ്തിട്ടുള്ള ദേശീയപാര്‍ട്ടിയാണ്. ഞങ്ങളുടെ അക്കൗണ്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനും നല്കിട്ടുള്ളതാണ് അവര്‍ അത് ഓഡിറ്റിചെയ്യ്തതുമാണ് . കോണ്‍ഗ്രസിന് എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ പരാതിപ്പെടാം.
?ഭാവിയിലെ പിന്തുണയ്ക്കുവേണ്ടി ജയയോടും നവീനിനോടും സംസാരിച്ചിരുന്നോ
=ഈ സാഹചര്യത്തില്‍ അതൊന്നും വെളിപ്പെടുത്താന്‍ സാധിക്കില്ല.
?താങ്കള്‍ മോദി മന്ത്രിസഭയില്‍ ചേരുമോ
=എന്റെ തീരുമാനങ്ങള്‍ പാര്ട്ടിതീരുമാനത്തില് അധിഷ്ഠിതമാണ്. ഇപ്പോള്‍ എനിക്ക് ലഭിച്ചിരിക്കുന്ന സ്ഥാനത്തില്‍ തൃപ്തനാണ് അതോടൊപ്പം അതില്‍ അഭിമാനിക്കുന്നുമുണ്ട്.
?പുതിയ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം
=സാധനവില കുറയ്ക്കുക, സുരക്ഷ, അഴിമതി, ആഭ്യന്തരസുരക്ഷ, എന്നിവയാണ് ഈ തെരഞ്ഞെടുപ്പ് നേരിടുന്ന പ്രധാന പ്രശ്നം. എന്‍ഡിഎ സര്‍ക്കാര്‍ പടിയിറങ്ങിയപ്പോഴുള്ള നിലയിലേയ്ക്ക് വളര്‍ച്ചാ നിരക്ക് എത്തിക്കുക, വ്യാപാരകമ്മി കുറയ്ക്കുക എന്നിവയാണ് മറ്റ് പ്രധാനകാര്യങ്ങള്‍
?മോദി ഭരണകൂടത്തില്‍ ഏറ്റവും മികച്ചതായി എന്താണ് തിരിച്ചുകിട്ടുന്നത്
=രൂപയുടെ മൂല്യവര്‍ദ്ധന. ഏറ്റവും ശക്തമായ ഒന്നായിമാറും രൂപയുടെ മൂല്യം. നീണ്ടകാലത്തിനുശേഷം രൂപ ശക്തിയാര്‍ജ്ജിക്കും.
?ഇതിനുമുന്‍പ് യുപിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ
=ഒരിക്കലുമില്ല, ടൂറിസ്റ്റായിട്ട് മാത്രമാണ് ഇവിടെ എത്തിട്ടുള്ളത്. യുപിയുടെ രാഷ്ട്രീയവുമായി വലിയ പരിചയമില്ല.
? ഈ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകള്‍ വിഘടിച്ചുപോകുമെന്ന് കരുതുന്നുണ്ടോ
=മുസ്ലിം വോട്ടര്‍മാര്‍ ഒരുപാര്ട്ടിക്കല്ല വ്യത്യസ്തപാര്ട്ടികള്ക്കാണ് വോട്ടുചെയ്യുന്നത്. അത് വിഘടിച്ച് പലപാര്ട്ടികള്ക്ക് പോകും.
?യുപിയില്‍ ഏതുമേഖലയില്നിന്നാണ് വോട്ടുകള്‍ ലഭിക്കുന്നത്
=എസ്പിയുടെയും ബിഎസ്പിയുടെയും വോട്ടുബാങ്കുകള്‍ ഞങ്ങള്‍ തകര്‍ക്കും ദളിതരുടെ വോട്ടുകളും ഒബിസിയുടെ വോട്ടുകളും ലഭിക്കും.
?കോണ്‍ഗ്രസിന് എത്ര സീറ്റുകള്‍ ലഭിക്കും
=അത് അറിയില്ല. ഒരു കുടുംബസീറ്റും മറ്റൊരു സീറ്റുകൂടി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: