അഹമ്മദാബാദ്: ഗുജറാത്തില്‍ ഈ സീസണിലെ വമ്പന്‍ ബിസിനസായിരുന്നു പട്ടം നിര്‍മ്മാണ, വിപണനം. ജനുവരി മധ്യത്തോടെ ഗുജറാത്തില്‍ നടക്കുന്ന ഉത്തരായനം എന്ന ഉത്സവത്തിന്റെ പ്രധാന ആകര്‍ഷമാണ് പട്ടം പറത്തല്‍. ഗുജറാത്തികളുടെ ഏറ്റവും പ്രീയപ്പെട്ട വിനോദവും ഇതുതന്നെ.
കേവലം വിനോദത്തിനു വേണ്ടി മാത്രമായിരുന്ന പട്ടം പറത്തല്‍ ഇന്ന് ഗുജറാത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ചിരിക്കുന്നു. മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ ശ്രമഫലമായാണ് ഇന്ന് 700 കോടി വരെ വരുമാനം ലഭിക്കുന്ന പട്ടനിര്മ്മാണ മേഖല തഴച്ചുവളര്ന്നിരിക്കുന്നത്.
1989- മുതലാണ് ഗുജറാത്തില്‍ പട്ടംപറത്തല്‍ മഹോത്സവം ആരംഭിക്കുന്നത്. ഒരു ദശകത്തിനിടെയാണ് ഈ മേഖലയില്‍ കാര്യമായ പുരോഗതി കൈവരിച്ചു തുടങ്ങിയത്. പട്ടം നിര്‍മ്മാണത്തിലൂടെ വലിയൊരു വരുമാനം കണ്ടെത്താനും അതിലൂടെ ഒരു സമൂഹത്തിന്റെ തന്നെ വികസനവും ലക്ഷ്യമിട്ടാണ് മോദി സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. ഏതൊരു ചെറിയ മേഖല എടുത്താലും അതില്‍ വികസനവും പുരോഗതിയും കണ്ടെത്താനാകുമെന്നും പുതിയ പരീക്ഷണത്തിലൂടെ മോദി ഗുജറാത്തിനെ പഠിപ്പിച്ചു.
പട്ടം നിര്‍മ്മാണ മേഖലയുടെ വമ്പന്‍ കുതിപ്പിന് കാരണമായത് മോദി തന്നെയാണെന്ന് ഗുജറാത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി (ഇന്റസ്ട്രീസ്) മഹേശ്വര് സാഹു പറയുന്നു. ചെറിയൊരു സംരംഭമാണെങ്കിലും അതിലൂടെ വലിയൊരു നേട്ടമുണ്ടാക്കാനാകുമെന്ന് പറഞ്ഞുതന്ന വഴികാട്ടിയാണ് മോദി. പട്ടംപറത്തല്‍ ആഘോഷങ്ങളെ വ്യക്തിപരമായി തന്നെ നോക്കിക്കണ്ട് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്തതും മോദി തന്നെ. ഡിസൈനിംഗ് യൂണിറ്റുകളില്‍ പ്രത്യേകം തയ്യാറാക്കിയ പട്ടങ്ങള്‍ വിപണിയിലിറക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശം വെച്ചു. മോശം അസംസ്കൃത വസ്തുക്കള്‍ മാറ്റി മികച്ചവ ഇതിനായി ഉപയോഗിക്കാനും നിര്‍ദ്ദേശം തന്നു. അങ്ങനെ പട്ടം നിര്‍മ്മാണ-വിപണന മേഖല ഉയിര്‍ത്തെഴുന്നേറ്റു. ഗുജറാത്തിന്റെ വാണിജ്യമേഖലയില്‍ പുതിയൊരു മേഖലകൂടി വളരെപ്പെട്ടെന്ന് സ്ഥാനം പിടിച്ചു. ഏതാണ്ട് 700 കോടിയാണ് ഈ മേഖല ഒരു വര്‍ഷംകൊണ്ട് സ്വന്തമാക്കിയത്.
പട്ടം നിര്‍മ്മാണ മേഖലയെ കരുപ്പിടിപ്പിക്കുക വഴി കൂടുതല്‍ തൊഴില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നതായിരുന്നു മോദിയുടേയും ഗുജറാത്ത് സര്‍ക്കാരിന്റെയും ലക്ഷ്യം. അത് ലക്ഷ്യ പ്രാപ്തിയിലെത്തുകയും ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ ഗുജറാത്ത് സര്‍ക്കാരിനു സാധിച്ചു. വിദേശികളേയും സ്വദേശികളേയും ഗുജറാത്തിന്റെ മണ്ണിലേക്ക് ആകര്‍ഷിപ്പിക്കുവാനും അതിലൂടെ വരുമാനം കണ്ടെത്താനും സാധിച്ചു.
2001-2002 കാലഘട്ടത്തില്‍ ഈ മേഖലയില്‍ നിന്നും ലഭിച്ച ആകെ വരുമാനം 35 കോടിയാണ്. കഴിഞ്ഞ വര്‍ഷമിത് 500 കോടിയിലെത്തി. കൂടാതെ ഇവിടെ ജോലി ചെയ്യുന്ന 70 ശതമാനത്തോളം തൊഴിലാളികള്‍ സ്ത്രീകളാണ്. ജമാല്‍പൂര്‍ മേഖലയിലുള്ള സാധാരണക്കാരെല്ലാം തന്നെ പട്ടം നിര്‍മ്മാണ മേഖലയിലാണ് ജോലി ചെയ്യുന്നത്. പത്ത് വര്‍ഷമായി തങ്ങളുടെ ജീവിത ചുറ്റുപാടുകളില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. ജനുവരി മാസം മാത്രം നടക്കുന്ന ആഘോഷം ദീര്‍ഘകാലത്തേക്ക് ആക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവരെയും, ഇടത്തരക്കാരെയും പ്രത്യേകിച്ച് മുസ്ലിം സമൂഹത്തിനും സഹായകരമാണ് പട്ടം നിര്‍മ്മാണ മേഖലയെന്ന് ബിജെപിയിലെ മുസ്ലിം അംഗവും വക്താവുമായ ആസിഫാ ഖാന് പറയുന്നു. മോദിയുടെ ഇത്തരം കാഴ്ച്ചപ്പാടുകളും ഇടപെടലുകളും ഗുജറാത്തിലെ സാധാരണക്കാരുടെ ജീവിതത്തില്‍ വലിയതോതിലുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വരും നാളുകളില്‍ ടൂറിസം മേഖലയുമായി ബന്ധിപ്പിച്ച് സംസ്ഥാനത്തെ ഏറ്റവും വലിയ ആഘോഷപരിപാടിയായി പട്ടം പറത്തലിനെ മാറ്റാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: