അഹമ്മദാബാദ്: ഗുജറാത്തിലെ മലയാളി ബൂത്ത് എന്നറിയപ്പെടുന്ന പളോടിയയില് മികച്ച പോളിംഗ്. 85 ശതമാനം പോളിംഗാണ് ഇവിടെ നടന്നത്. ഗാന്ധിനഗറില്‍ പെട്ട പളോടിയ പഞ്ചായത്തിലെ 230 -ാം ബൂത്തിലാണ് ഏറ്റവും കൂടുതല്‍ മലയാളി വോട്ടുകളുള്ളത്. ഇന്നലെ രാവിലെ തന്നെ മലയാളി വോട്ടര്‍മാര്‍ വോട്ടു ചെയ്തു. അതിനാല്‍ ഉച്ചക്ക് മുന്‍പേ പോളിംഗ് 50 ശതമാനം കഴിഞ്ഞ ചുരുക്കം ബൂത്തുകളിലൊന്നായി പളോടിയ.
മലയാളി വ്യവയായി ഹരി. പി. നായര്‍ ദത്തെടുത്ത പഞ്ചായത്താണ് പളോടിയ. പഞ്ചായത്തിലെ ശുചിത്വം, കുടിവെള്ളം, വിദ്യാഭ്യാസം എന്നിവ ഹരി നായരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് സൗജന്യമായി ചെയ്യുന്നത്. അദ്ദേഹത്തിന്റെ കമ്പനിയിലെ 500 ഓളം തൊഴിലാളികളില്‍ ഭൂരിപക്ഷത്തിനും വോട്ട് പളോടിയയിലാണ്. അതില്‍ നല്ലൊരു ശതമാനം മലയാളികളുമുണ്ട്.
തൊഴിലാളികളെ മുഴുവന്‍ നിര്‍ബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയും അവര്‍ക്ക് ശമ്പളത്തോടെ അവധിയും നല്കുന്ന ഹരി വോട്ടിംഗ് ബൂത്തില്‍ എത്താനുള്ള വാഹന സൗകര്യവും ഒരുക്കിയിരുന്നു. പഞ്ചായത്ത് പ്രധാന് പദവി നല്കി ഹരിയെ ആദരിച്ചിരുന്നു.
ബിജെപിക്കായി പരസ്യമായി പ്രചാരണത്തിനിറങ്ങുന്ന ചുരുക്കം മലയാളി വ്യവസായികളില്‍ ഒരാളാണ് ഹരി. ആര്‍ക്ക് വോട്ടുചെയ്യണമെന്ന് നിര്ബന്ധിക്കില്ലങ്കിലും മുതലാളിയുടെ രാഷ്ട്രീയമറിയാവുന്നവരാണ് തൊഴിലാളികള്‍ എന്നതിനാല്‍ പളോടിയയില് നിന്ന് കൂടുതല്‍ വോട്ടും എല്‍. കെ. അദ്വാനിക്കായിരിക്കും. അദ്വാനി മതസരിക്കുന്ന മണ്ഡലമാണ് ഗാന്ധിനഗര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: