രാജ്കോട്ട്: ഐപിഎല്‍ തിരക്കിനിടയിലും ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ ബാറ്റിങ് പ്രതിഭ ചേതേശ്വര്‍ പൂജാര വോട്ട് ചെയ്യാനെത്തി. കിംഗ്സ് ഇലവന് പഞ്ചാബിന്റെ താരമായ പൂജാര ദുബായിയില്‍ നിന്നു വന്നാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഭാര്യ പൂജയും പൂജാരയ്ക്കൊപ്പമുണ്ടായിരുന്നു. ഇന്നലെ തന്നെ താരം ദുബായിയിലേക്ക് മടങ്ങുകയും ചെയ്തു. പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യുകയെന്നത് എല്ലാവരുടെയും കടമയാണ്. ചെറുപ്പക്കാരും മുതിര്‍ന്നവരും തങ്ങളുടെ വിലപ്പെട്ട സമയത്തില്‍ കുറച്ച് അതിനായി മാറ്റിവയ്ക്കണം, പൂജാര അഭിപ്രായപ്പെട്ടു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാന്‍ഡ് അംബാസഡറായ പൂജാര വോട്ട് കുത്തി മാതൃക കാട്ടിയപ്പോള്‍ അധികൃതര്‍ക്കും സന്തോഷം. വോട്ടു ചെയ്യാനായി മാത്രം പൂജാര വിദേശത്തു നിന്ന് വന്നതില്‍ അതിയായ ആഹ്ലാദമുണ്ട്. അദ്ദേഹത്തെ ഏവര്‍ക്കും മാതൃകയാക്കാം, രാജ്കോട്ട് കളക്ടര്‍ രാജേന്ദ്ര കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: