ന്യൂദല്‍ഹി: ദേശീയ മാധ്യമമായ ദൂരദര്ശന് തൊഴില്പരമായസ്വാതന്ത്രം കാത്തുസൂക്ഷിക്കാന്‍ പെടാപ്പാടുപെടുകയാണെന്ന് നരേന്ദ്ര മോദി.പത്രസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും അടിച്ചമര്‍ത്തിയ അടിയന്തരാവസ്ഥയുടെ ഭീകരത നാം കണ്ടതാണ്.അത് നമ്മുടെ ജനാധിപത്യത്തിനേറ്റ കളങ്കമാണ്. ഇന്നത്തെ കാലത്തും നമ്മുടെ ദേശീയ ചാനല്‍ അതിെന്റ പ്രൊഫഷണല്‍ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ പാടുപെടുകയാണ്. മോദി ട്വിറ്ററില്‍ കുറച്ചു. ലോക പത്രസ്വാതന്ത്ര ദിനമായ ഇന്നലെ മോദി പത്രപ്രവര്‍ത്തകര്‍ക്ക് ആശംസകളര്‍പ്പിച്ചു. സ്വതന്ത്രമാധ്യമങ്ങളാണ് ജനാധിപത്യത്തിെന്റ മൂലക്കല്ല്. അവയെ അക്ഷരാര്‍ഥത്തില്‍ സംരക്ഷിക്കേണ്ടതാണ് മോദി പറഞ്ഞു.
കഴിഞ്ഞ ദിവസം ദൂരദര്ശന് മോദിയുടെ അഭിമുഖത്തിെന്റ പ്രസക്തഭാഗങ്ങള്‍ എഡിറ്റ് ചെയ്തു കളഞ്ഞ് വികലമായ രീതിയില്‍ അഭിമുഖം സംപ്രേഷണം ചെയ്തിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു. വിശദമായ അഭിമുഖം മോശമായ രീതിയില്‍ മനപൂര്‍വ്വം എഡിറ്റ് ചെയ്തതോടെ പല ഭാഗങ്ങളുടേയും അര്‍ഥം തന്നെ മാറിയിരുന്നു. ദൂരദര്ശെന്റ അകത്തുള്ള ചില കോണ്‍ഗ്രസ് പിണിയാളുകളാണ് അഭിമുഖം എഡിറ്റ് ചെയ്തത്. കോണ്‍ഗ്രസിെന്റ നീരാളിപ്പിടുത്തത്തിലാണ് ചാനലെന്നാണ് ഇത് നല്കുന്ന സൂചന. ഈ പശ്ചാത്തലത്തിലാകാം മോദിയുടെ ട്വിറ്റര്‍ കമനൃ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: