പാട്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിെന്റ അടുത്തയാളും ജനതാദള്‍ ദേശീയ അധ്യക്ഷനുമായ ശരദ് യാദവ് നിതീഷിനെതിരെ. നിതീഷിനെ തെന്റ പാര്‍ട്ടിയില്‍ ചേര്‍ത്തതിനും ആര്‍ജെഡി നേതാവ് ലാലുവിനെ അധികാരത്തില്‍ തുടരാന്‍ അനുവദിച്ചതിനും ഇരുവരെയും അധികാരത്തില്‍ തുടരാന്‍ പിന്തുണച്ചതിനും ശരദ് യാദവ് ബീഹാറിലെ ജനങ്ങളോട് മാപ്പപേക്ഷിച്ചു. സംസ്ഥാനത്തിെന്റ പരിതാപകരമായ അവസ്ഥയുടെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുകയാണ്.
ബീഹാര്‍ ഭരിക്കാന്‍ ഞാന്‍ ലാലുവിനെയും നിതീഷിനെയും അനുവദിച്ചതാണ് ഇതിനു കാരണം. ഇരുവരും ജാതി രാഷ്ട്രീയം കളിക്കുകയായിരുന്നു. യാദവ് തുറന്നടിച്ചു.
മുസാഫര്‍പൂരില്‍ ജനതാദള്‍ സ്ഥാനാര്‍ഥി ബിജേന്ദ്ര ചൗധരിക്കുവേണ്ടി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ലാലു ബീഹാറിെന്റ അഭിമാനം തന്നെ തകര്‍ത്തു. ഇന്ന് നിതീഷും ലാലുവിെന്റ അതേ രാഷ്ട്രീയമാണ് തുടരുന്നത്. അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാര്‍ വരുമെന്ന് മനസിലായ ശരദ് യാദവ് കളംമാറി ചവിട്ടുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.യാദവ് മഥേപുരയില് മല്‍സരിക്കുകയാണ്. ഇക്കുറി ഇവിടെ മല്‍സരം അത്ര എളുപ്പമല്ല. കോണ്‍ഗ്രസ് ആര്‍ജെഡി സ്ഥാനാര്‍ഥി പപ്പു യാദവാണ്. ബിജെപി സ്ഥാനാര്‍ഥി വിജയ് കുശ്വയാണ് മറ്റൊരു പ്രബലന്‍. നാലു തവണ മല്‍സരിച്ച് വിജയിച്ച ഇവിടെ ശരദ് യാദവിനെ തോല്‍വി തുറിച്ചു നോക്കുകയാണ്.
പാര്‍ട്ടി എന്‍ഡിഎ വിടുന്നതിനെ ശക്തമായി എതിര്‍ത്തയാളാണ് ശരദ്. നിതീഷിെന്റ സമ്മര്‍ദ്ദത്തിനു വഴങ്ങി മനസില്ലാ മനസോടെയാണ് ശരദ് എന്‍ഡിഎ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: