ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം രൂപീകരിക്കുന്ന തെന്റ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ആരും ഭയക്കേണ്ടതില്ലെന്ന് നരേന്ദ്ര മോദി. ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ ഒട്ടും ആശങ്കപ്പെടേണ്ടതില്ല.ഞങ്ങള്‍ നീതിയുക്തമായ ഭരണമാകും കാഴ്ച വയ്ക്കുക. ഇക്കാര്യത്തില്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കും. ഒരഭിമുഖത്തില്‍ മോദി പറഞ്ഞു.
മോദി വന്നാല്‍ രാജ്യത്തെങ്ങും കലാപമുണ്ടാകുമെന്ന പ്രതിപക്ഷ ആരോപണത്തെപ്പറ്റി ചോദിച്ചപ്പോള്‍ ഇന്നത്തെ ഇന്ത്യ അത്തരം അപവാദ പ്രചാരണങ്ങളോട് പ്രതികരിക്കാറില്ലെന്നായിരുന്നു മോദിയുടെ മറുപടി.
വോട്ടു കിട്ടാന്‍ ചിലര്‍ അരക്ഷിതാവസ്ഥ പ്രചരിപ്പിക്കുകയാണ്.എന്‍.ഡിഎ മികച്ച പ്രകടനം കാഴ്ച വയ്ക്കും. അദ്ദേഹം പറഞ്ഞു. തമിഴ്നാട്, കേരളം, പശ്ചിമ ബംഗാള്‍, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിലും അത്ഭുതകരമായ നേട്ടമായിരിക്കും എന്‍ഡിഎ കൈവരിക്കുക. മോദി പറഞ്ഞു.
യുപിഎ സര്‍ക്കാരില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായിരിക്കും എന്‍ഡിഎ സര്‍ക്കാര്‍. ചോദ്യങ്ങള്‍ക്കുത്തരമായി മോദി പറഞ്ഞു. പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അവക്കെതിരെ നിയമം കൊണ്ടുവരുന്ന രീതിയാകും നടപ്പാക്കുക. തൊഴിലില്ലായ്മ, ദാരിദ്യം എന്നിവ നിയമം കൊണ്ടുവന്നതു കൊണ്ട് പരിഹരിക്കാനാവില്ല. അതിന് കൃത്യമായ കര്‍മ്മ പദ്ധതിയാണ് വേണ്ടത്. പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കണം. സമ്പദ് വ്യവസ്ഥയെ പുരുജ്ജീവിപ്പിക്കുക, സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുക എന്നിവയ്ക്കാകും പ്രാധാന്യം നല്‍കുക. മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: