അംബേദ്കര്‍നഗര്‍(യുപി): താന്‍ പ്രധാനമന്ത്രിയായിയെന്നാണ് മോദി ചിന്തിക്കുന്നതെന്നാണ് സോണിയാജി പറയുന്നത്. ഇതിന് ഞാനെന്ത് മറുപടിയാണ് പറയേണ്ടത്. സോണിയാജീ, താങ്കളുടെ വാക്കുകള്‍ യാഥാര്‍ഥ്യമാകട്ടെ.. മോദി പറഞ്ഞു. ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മോദി കൂടുതല്‍ കൂടുതല്‍ ചോദിക്കുകയാണെന്ന കോണ്‍ഗ്രസിെന്റ പരിഹാസത്തിനും അദ്ദേഹം ചുട്ടമറുപടി നല്കി. ഒരു പാവം അമ്മയുടെ മകന് യാചിക്കുകയല്ലാതെ മേറ്റ്ന്തു ചെയ്യാന്‍..മോദി പറഞ്ഞു. ബിജെപിക്ക് കൂടുതല്‍ വോട്ട് തരൂയെന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷെ സോണിയക്ക് അത് ഇഷ്ടപ്പെട്ടിട്ടില്ല. വോട്ടഭ്യര്‍ഥിക്കാന്‍ അവര്‍ക്ക് നാണക്കേടായിരിക്കും. എന്നാല്‍ എനിക്ക് അതിനു മടിയില്ല… മോദി തുടര്‍ന്നു.
നേരത്തെ തെന്റ പേരു പറയാന്‍ പോലും സോണിയക്കും മകന് രാഹുലിനും മടിയായിരുന്നു. എന്നാല്‍ ഇന്ത്യ മുഴുവന്‍ എെന്റ പേര് പറയുമ്പോള്‍ എെന്റ പേരു പറയാന്‍ അവരും നിര്‍ബന്ധിതരായിരിക്കുകയാണ്. മോദി പറഞ്ഞു.
രാഷ്ട്രീയത്തിലെ ക്രിമിനില്വല്ക്കണം തടയുമെന്നു പറഞ്ഞ മോദി തോക്കു സംസ്ക്കാരം പോകണമെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തെ രാഷ്ട്രീയം ക്രമിനലുകളില്‍ നിന്ന് മോചിപ്പിക്കണം. തോക്കു രാഷ്ട്രീയം പൂര്‍ണ്ണമായും തുടച്ചുമാറ്റുമെന്ന് താന്‍ വാഗ്ദാനം ചെയ്യുകയാണ്.ജനങ്ങള്‍ക്ക് നീതി ലഭിക്കും. നിരപരാധികളെ ഒരിക്കലും ഉപദ്രവിക്കില്ല.മോദി തുടര്‍ന്നു. കര്‍ഷകരുടേയും സൈനികരുടേയും താല്‍പ്പര്യം സംരക്ഷിക്കാത്ത യുപിഎ സര്‍ക്കാരിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
സകല കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും താങ്ങുവില.
എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും കുറഞ്ഞ താങ്ങു വില നിശ്ചയിക്കും. വിത്തിെന്റ വില,വളം വില, വൈദ്യുതിച്ചാര്‍ജ് എന്നിവയും അന്‍പതു ശതമാനം ലാഭവും കൂടി കണക്കിലെടുത്താകും താങ്ങുവില നിശ്ചയിക്കുക. ജനക്ഷേമത്തിന് ഒന്നും ചെയ്യാത്ത സമാജ്വാദി പാര്‍ട്ടിയേയും ബിഎസ്പിയേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: