പാട്ന: ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പാര്‍ട്ടിയില്‍ അതൃപ്തി പുകയുന്നു. ഭരണ കക്ഷിയായ ഐക്യ ജനതാദള്‍ പൊട്ടിത്തെറിയുടെ വക്കിലാണ്.
അന്‍പതോളം ഐക്യ ജനതാദള്എംഎല്എമാര് ബിജെപിയുമായി ബന്ധപ്പെട്ടതായി ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞു.തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ മൂത്ത് പാര്‍ട്ടി പിളരും, സര്‍ക്കാര്‍ നിലം പൊത്തും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയില്‍ അതൃപ്തരാണ് ഈ എംഎല്‍എമാര്‍. അവര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളെ സഹായിച്ചുവരികയാണ്. 116 ദള്‍ എംഎല്‍എമാരും നിതീഷ് ബിജെപി സഖ്യം അവസാനിപ്പിച്ചതില്‍ എതിര്‍പ്പുള്ളവരാണ്.സുശീല്‍ കുമാര്‍ മോദി പറഞ്ഞു. എന്നാല്‍ സര്‍ക്കാരിനെ വീഴ്ത്തുന്ന ഒരു നടപടിയും ബിജെപി ചെയ്യില്ല.സര്‍ക്കാര്‍ സ്വയം വീണു കൊള്ളും. നിതീഷ് സര്‍ക്കാര്‍ മെയ് 21നപ്പുറം പോകില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അശ്വിനികുമാര്‍ ചൗബേ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: