ന്യൂദല്‍ഹി: കോടികളുടെ അഴിമതി നടന്ന ടു ജി സ്പെക്ട്രം കേസില്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിനെ സിബിഐ ചോദ്യം ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ താന്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം മുന്‍ ടെലികോം മന്ത്രി എ രാജ സുപ്രീം കോടതിയില്‍ മൊഴി നല്‍കിയത്. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയേയും ചോദ്യം ചെയ്യണം. ബിജെപി വക്താവ് പ്രകാശ് ജാവഡേക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാതെ അന്വേഷണം പൂര്‍ത്തിയാവില്ല, പ്രധാനമന്ത്രിയും അഴിമതിയില്‍ പെട്ടുവെന്നത് ഞെട്ടിക്കുന്നതാണ്. വിഷയത്തില്‍ പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരിക്കണം. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് യുപിഎ സര്‍ക്കാര്‍.അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: