ന്യൂദല്‍ഹി: മൂന്ന് സുപ്രധാന സോഷ്യല്‍ മീഡിയകളാണ് ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവ. ഇവ ഇക്കുറി ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ വലിയ മാറ്റമാണുണ്ടാക്കിയത്.
മെയ് 16 ന് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെപ്പറ്റി പഠനമുണ്ടാകുമെന്ന് ഉറപ്പ്. ഫേസ്ബുക്കിനാണ് ഇന്ത്യയില്‍ കൂടുതല്‍ ഉപഭോക്താക്കള്‍. ആയിരം ലക്ഷം അക്കൗണ്ടുകളാണ് ഫേസ്ബുക്കിന് ഇന്ത്യയിലുള്ളത്.
ഈ ജനുവരിയില്‍ ട്വിറ്റര്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ രണ്ട് മടങ്ങ് വര്‍ദ്ധനവാണ് ഉണ്ടായത്. ഏഴാംഘട്ട തെരഞ്ഞെടുപ്പില്‍ 490 ലക്ഷം വോട്ടര്‍മാരാണ് ട്വിറ്ററിലൂടെ ആശയവിനിമയം നടത്തിയത്. 2009ല്‍ രാഷ്ട്രീയക്കാരില്‍ ശശിതരൂരിനു മാത്രമായിരുന്നു ട്വിറ്റര്‍ അക്കൗണ്ടുണ്ടായിരുന്നത്. അഞ്ച് വര്‍ഷത്തിനിടയില്‍ സ്ഥിതി മാറി. മിക്ക രാഷ്ട്രീയ നേതാക്കളും സോഷ്യല്‍ മീഡിയകളില്‍ സജീവമായി.
ട്വിറ്ററില്‍ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദിയാണ് ഇപ്പോള്‍ ഒന്നാമത്. 38.9 ലക്ഷം പേരാണ് മോദിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നത്.
ഫേസ്ബുക്കിലും മോദിയെ സ്നേഹിക്കുന്നവര്‍ ഏറെയുണ്ട്. 140 ലക്ഷം ആരാധകരാണ് ഫേസ്ബുക്കില്‍ മോദിക്കുള്ളത്. ഫേസ്ബുക്കില്‍ മോദിയെക്കാള്‍ ഫാന്‍സുള്ള ഒരു രാഷ്ട്രീയ നേതാവ് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ മാത്രമാണ്.
മിക്ക രാഷ്ട്രീയ നേതാക്കളും സോഷ്യല്‍ മീഡിയകളില്‍ പരസ്യം നല്കാന് മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുമാനം പ്രതീക്ഷിച്ച് നിരവധി പരസ്യകമ്പനികളും രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്കിലും ട്വിറ്ററിലും സജീവമായി ചര്‍ച്ചകള്‍ നടത്തിയും വോട്ട് അഭ്യര്‍ത്ഥിച്ചും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കൊഴുപ്പിക്കുകയാണ്. വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും സ്ഥാനാര്‍ത്ഥി ലൈവായി തന്നെ പ്രതികരിക്കുവാനും ജനങ്ങളുമായി ആശയവിനിമയം നടത്തുവാനും സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നു.
തെരഞ്ഞെടുപ്പില്‍ താഴെ തട്ടിലുള്ള പ്രവര്ത്തകന് മുതല്‍ നേതാക്കള്‍ വരെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഗൂഗിളിനും തെരക്കു തന്നെ. തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള അറിവുകള്‍, മുന്‍ ഫലങ്ങള്‍, വിശകലനങ്ങള്‍, വാര്‍ത്തകള്‍ തുടങ്ങിയവ തിരയുന്നതിനായി ഇന്ത്യയില്‍ 8000 ലക്ഷം വോട്ടര്‍മാര്‍ ആശ്രയിക്കുന്നത് ഗൂഗിളിനെയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പരീക്ഷണം ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ തെരഞ്ഞെടുപ്പിലാണ് ഗൂഗിള്‍ പരീക്ഷിച്ചത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ പുതിയ ഗോദ തുറന്നതായി പ്രമുഖ മാധ്യമായ സിഎന്‍എന്‍ അഭിപ്രായപ്പെട്ടുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയ്ക്ക് ഇന്ത്യയില്‍ 3-4 ശതമാനം വോട്ടര്‍മാരെ മാത്രമെ സ്വാധീനിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് ഇന്റര്‍നെറ്റ് ആന്റ് മൊബെയില്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ അധികൃതര്‍ അഭിപ്രായപ്പെടുന്നത്. 2009ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 780 ലക്ഷവും കോണ്‍ഗ്രസിന് 119 ലക്ഷവുമായിരുന്നു ജനപ്രീതി. എന്നാല്‍ 2014 ല്‍ സ്ഥിതിഗതികള്‍ കോണ്‍ഗ്രസിന് അനുകൂലമല്ല .
പ്രതികരിക്കാൻ ഇവിടെ എഴുതുക: