അമേഠി: രാഹുല്‍ മല്‍സരിക്കുന്ന അമേഠിയില്‍ നിന്ന് പ്രിയങ്കയുടെ സഹായി പ്രീതി സഹായിയെ പുറത്താക്കി. ഇവര്‍ ജഗദീഷ് പൂരിലെ ഒരു ബൂത്തില്‍ കയറിയതാണ് പ്രശ്നമായത്. ഈ നടപടിയെ ബിജെപിയുടെ സ്മൃതി ഇറാനി ചോദ്യം ചെയ്തു. പ്രീതി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നതെന്ന് സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കമുണ്ടായി.ഇതിനൊടുവിലാണ് ജില്ലാ വരണാധികാരി ഇവരോട് അമേഠി വിട്ടു പോകാന്‍ ഉത്തരവിട്ടത്. അമേഠിയില്‍ രാഹുലിനു വേണ്ടി വോട്ട് പിടിക്കാന്‍ എത്തിയതാണ് പ്രീതി സഹായ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: