മുംബൈ: മന്മോഹന് സിംഗിനോട് പ്രധാനമന്ത്രി സ്ഥാനം രാജിവക്കാന്‍ അദ്ദേഹത്തിന്റെ മകള്‍ ആവശ്യപ്പെട്ടിരുന്നതായി മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു. ദി ആക്സിഡന്റല്‍ ്രെപെംമിനിസ്റ്റര് എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടന്ന ചടങ്ങിലാണ് ബാരു ഇക്കാര്യം വെളിപ്പെടുത്തിയത്. കുറ്റവാളികളെ തെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കുന്ന മന്ത്രിസഭായോഗത്തിന്റെ തീരുമാനം കീറിയെറിയണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാന്‍ മന്മോഹനോട് മകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രധാനമന്ത്രിയുടെ രണ്ട് പെണ്മക്കളില് ആരാണ് രാജിവെക്കാന്‍ ആവശ്യപ്പെട്ടതെന്ന് ബാരു വെളിപ്പെടുത്തിയില്ല.
കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് പത്രസമ്മേളനം നടത്തുന്നതിനിടെയാണ് രാഹുല്‍ഗാന്ധി അവിടേക്ക് വന്ന് തീരുമാനം കീറിയെറിയണമെന്ന് ആവശ്യപ്പെട്ടത്. ഇത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു. തീരുമാനത്തെ അസംബന്ധമെന്നും അന്ന് രാഹുല്‍ പറഞ്ഞിരുന്നു.
രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തിനുശേഷം താന്‍ ഇത്തരമൊരു അഭിപ്രായം പറഞ്ഞപ്പോള്‍ ‘നിങ്ങളുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു’ എന്നുപറഞ്ഞ് മന്മോഹന്റെ മകള്‍ തനിക്ക് എസ്.എം.എസ് സന്ദേശം അയച്ചുവെന്നും ബാരു പറഞ്ഞു.
2009-ലെ യു.പി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയത് തന്റെ വിജയമാണെന്ന് പലപ്പോഴും മന്‍മോഹന്‍സിംഗ് വിശ്വസിച്ചിരുന്നു. 2009 ജൂണ്‍ രണ്ടിന് അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ കാലിന്മേല് കാല് കയറ്റിവച്ചിരിക്കുകയാണ്. അങ്ങനെ അദ്ദഹം ഇരിക്കുന്നത് കണ്ടിട്ടില്ല. അന്നദ്ദേഹം വിജയത്തെക്കുറിച്ച് സംസാരിച്ചു. പക്ഷെ, വിജയം അദ്ദേഹത്തിന്റേതാണെന്ന് പറയാന്‍ ആരും തയ്യാറായില്ല. പലരും രാഹുല്‍ ഗാന്ധിക്ക് ക്രെഡിറ്റ് കൊടുക്കാനാണ് ആഗ്രഹിച്ചതെന്നും ബാരു പറഞ്ഞു.
രാഹുല്‍ഗാന്ധിയും പ്രിയങ്കയുമൊക്കെ ഇന്ത്യക്കാരാണ്. പക്ഷെ ഇന്ത്യന്‍ രാഷ്ട്രീയം ഇനിയും മുന്നോട്ട് പോകാനുണ്ട്. സ്ഥിരതയുള്ള ഒരു നേതൃത്വത്തെയാണ് ഇന്ത്യയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ കാലയളവില്‍ പ്രധാനമന്ത്രി മികച്ച പ്രകടനം കാഴ്ച്ചവെച്ചില്ലെന്നും ബാരു തുറന്നടിച്ചു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ സാമ്പത്തിക നില ഭദ്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ കാലത്ത് പല വ്യവസായപ്രമുഖരും ഭരണത്തില്‍ ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചും ഭരണസംവിധാനത്തെക്കുറിച്ചുമൊക്കെയാണ് ബാരു തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. പല കാര്യങ്ങളേക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പുസ്തകത്തില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട് എന്നായിരുന്നു സഞ്ജയ് ബാരുവിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: