കുശീനഗര് : സമാജ്വാദി, ബഹുജന്‍ സമാജ് എന്നീ പാര്‍ട്ടികള്‍ യുപിഎയെ പിന്തുണക്കുന്നത് സിബിഐയെ ഭയക്കുന്നതിനാലാണെന്ന് ബിജെപി പ്രസിഡന്റ് രാജ്നാഥ് സിങ്. ഉത്തര്‍പ്രദേശിലെ കുശിനഗര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി രാജേഷ് പാണ്ഡെക്കുവേണ്ടി പ്രചാരണത്തിയതാണ് അദ്ദേഹം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള ആഭ്യന്തര വകുപ്പ് മന്ത്രി ആര്‍പിഎന്‍ സിങ്ങാണ് മുഖ്യ എതിരാളി. ദേശീയതയാണ് ബിജെപി രാഷ്ട്രീയത്തില്‍ അനുവര്‍ത്തിക്കുന്നതെന്നും, രാഷ്ട്രീയം സര്‍ക്കാരിന് രൂപം നല്‍കുന്നതിനായി ഉപയോഗിച്ചിട്ടില്ലെന്നും മറിച്ച് ഒരു സമൂഹത്തെ പടുത്തുയര്‍ത്താനാണ് ശ്രമിക്കുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുമ്പോള്‍ മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരാണ് അധികാരത്തിലേറുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു. കൂടാതെ കോണ്‍ഗ്രസ് ഭരണത്തെ വിമര്‍ശിച്ച അദ്ദേഹം ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തെ നിര്‍മ്മിക്കുകയാണെന്ന് പറഞ്ഞിരുന്നെന്നും എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ഇതുവരെ അതിനു കഴിഞ്ഞിട്ടില്ലെന്നും കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: