മോത്തിഹാരി: അയിത്തത്തിെന്റയും വെറുപ്പിെന്റയും രാഷ്ട്രീയം തുടങ്ങിയത് കോണ്‍ഗ്രസ് ആണെന്ന് നരേന്ദ്ര മോദി. കൈവിട്ടു പോയ രാഷ്ട്രീയ സ്വാധീനം തിരികെപ്പിടിക്കാനാണ് സോണിയ ഉച്ച, നീച രാഷ്ട്രീയം പുറത്തെടുത്തതെന്നും മോദി ചൂണ്ടിക്കാട്ടി.
രാജ്യത്ത് ആരാണ് അയിത്തത്തിെന്റ രാഷ്ട്രീയം തുടങ്ങിയത്. മോത്തിഹാരിയില്‍ നടന്ന തെഞ്ഞെടുപ്പ് യോഗത്തില്‍ മോദി ചോദിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയം ആരാണോ കൊണ്ടുവന്നത് അവര്‍ തന്നെയാണ് അയിത്തത്തിെന്റ രാഷ്ട്രീയവും കൊണ്ടുവന്നത്.കോണ്‍ഗ്രസിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. പ്രചാരണത്തിെന്റ ഒരു ഘട്ടത്തിലും ബിജെപി വികസനരാഷ്ട്രീയത്തില്‍ നിന്ന് വ്യതിചലിച്ചില്ല.
മാഡം, നിങ്ങള്‍ ഒരു പാര്‍ട്ടി അധ്യക്ഷയാണ്. എന്നിട്ടും നിങ്ങള്‍ ഉച്ച, നീച പ്രയോഗങ്ങള്‍ കൊണ്ടുനടക്കുകയാണ്. അത് നല്ലതല്ല. മോദി പറഞ്ഞു.സോണിയാജി, തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പാണെന്നത് നിങ്ങളെ അലട്ടുകയാണ്.കോണ്‍ഗ്രസിെന്റ ജാതി വര്‍ഗീയ രാഷ്ട്രീയക്കളി ദാ ഇപ്പോള്‍ അവസാനിക്കാറായിരിക്കുന്നു.മോദി പറഞ്ഞു.
തന്നെ സന്ദര്‍ശിച്ചതിന് കേരളത്തിലെ ഒരു മന്ത്രിയോട് കേരള സര്‍ക്കാര്‍ വിശദീകരണം തേടി. തന്നെ പ്രശംസിച്ച , പ്രശസ്ത ഗായിക ലതാ മങ്കേഷ്കറിന് നല്കിയ ഭാരത രത്ന തിരിച്ചെടുക്കണമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു. എന്തു തരം രാഷ്ട്രീയമാണിത്.തന്നെ പ്രശംസിക്കുന്നവരെ ലക്ഷ്യമിടുകക, തെന്റ രാഷ്ട്രീയത്തെ നീച രാജനീതിയെന്ന് വിളിക്കുക ഇതൊന്നും ഒരു പാര്‍ട്ടിക്ക് നല്ലതല്ല.മോദി പറഞ്ഞു.
യുവാക്കള്‍ക്ക് തൊഴില്‍ നല്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് തട്ടിപ്പ് കാണിച്ചു.നിങ്ങളുടെ അച്ഛനമ്മമാരുടെ ആറുപതു വര്‍ഷം നശിച്ചപോലെ നിങ്ങളുടെ ഭാവിയും നശിക്കണോ… യോഗത്തില്‍ പങ്കെടുത്ത യുവാക്കളുടെ വലിയ കൂട്ടത്തെ നോക്കി മോദി ചോദിച്ചു.2009 മുതല്‍ 2014 വരെയായി പത്തുകോടി ജോലിയാണ് അവര്‍ വാഗ്ദാനം ചെയ്തത്.ങ്ങ നിങ്ങള്‍ക്ക് ജോലി കിട്ടിയോ…മോദി ചോദിച്ചു.
മന്ത്രി ഷിബു ബേബി ജോണ്‍ മോദിയെ കണ്ടത് കേരളത്തില്‍ വലിയ വിവാദമുണ്ടാക്കിയ സംസവമാണ്. ഷിബുവിനോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശദീകരണം വരെ തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: