ഫൈസാബാദ്: രാമെന്റ ചിത്രമുള്ള വേദിയില്‍ മോദി പ്രസംഗിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ നോട്ടീസിന് ബിജെപി മറുപടി നല്കി.
പ്രമുഖ ഉറുദുകവി അല്ലാമ ഇക്ബാലിെന്റ ഈരടികള്‍ ഉദ്ധരിച്ചാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കിയത്. ഇന്ത്യ രാമനില്‍ അഭിമാനം കൊള്ളുന്നു, ഇന്ത്യാക്കാരെല്ലാം രാമനെ നേതാവായി കാണുന്നു എന്നര്‍ഥമുള്ള വരികളാണ് ബിജെപി ഉദ്ധരിച്ചത്. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് അക്ഷരാര്‍ഥത്തില്‍ വെട്ടിലായി.
കഴിഞ്ഞ ദിവസം ഫൈസാബാദിലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ ഭഗവാന് ശ്രീരാമചന്ദ്രെന്റയും ഒരു ക്ഷേത്രത്തിെന്റയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത പശ്ചാത്തലമുള്ള വേദിയില്‍ മോദി പ്രസംഗിച്ചതാണ് വിവാദമാക്കിയത്. ഇതിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്കി. ഈ പരാതിയിന്മേല് നല്കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് രാമന് മുസ്ലീങ്ങളുടേയും കൂടിയാണെന്ന് ബിജെപി ചൂണ്ടക്കാട്ടിയത്.
രാമന് ഏതെങ്കിലും ജാതിയുടേയോമതത്തിെന്റയോ ദൈവമല്ല, ചരിത്രപരവും സാംസ്കാരകപരവുമായ വ്യക്തിയാണ്. രാമെന്റയും സീതയുടയ്ം ലക്ഷ്മണെന്റയും പേര് നമ്മുടെ ഭരണഘടനയില്‍ പോലും പറയുന്നുണ്ട്.വിശദീകരണത്തില്‍ തുടരുന്നു. കമ്മീഷന് ബിജെപിയുടെ ഫൈസാബാദ് സ്ഥാനാര്‍ഥി ലല്ലൂ സിംഗിനാണ് നോട്ടീസ് അയച്ചത്. വേദിയില്‍ വരച്ചിരുന്ന ക്ഷേത്രം എങ്ങും നിലവിലുള്ളതല്ല,ഇന്ത്യന്‍ സംസ്കാരത്തെ ഒരു കലാകാരന് ഭാവനയില്‍ കണ്ടു വരച്ച ചിത്രം മാത്രമാണ്. ഇന്തോനേഷ്യ, മലേഷ്യ എന്നീ മുസ്ലീം രാജ്യങ്ങളിലടക്കം രാമലീലകള്‍ ആഘോഷപൂര്‍വ്വമായാണ് കൊണ്ടാടുന്നത്. വിശദീകരണത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: