വാരാണസി: മോദിയെപ്പോലെ ഛോട്ടാ മോദിയും തരംഗമായി. ബാല നരേന്ദ്രയെന്ന 48 പേജുള്ള അടിപൊളി ചിത്രകഥയാണ് ചൂടപ്പം പോലെ വിറ്റു പോകുന്നത്.നൂറ്റമ്പത് രൂപ വിലയുള്ള ആദ്യ എഡിഷന് മുഴുവന്‍ ഉടന്‍ വിറ്റുപോയി. തുടര്‍ന്ന് രണ്ടാം എഡിഷന് ഇറക്കിയിരിക്കുകയാണ്. ഇരുപതിനായിരം കോപ്പിയാണ് രണ്ടാമത് അച്ചടിച്ചിരിക്കുന്നത്.മോദിയുടെ കുട്ടിക്കാലമാണ് ബാല നരേന്ദ്രയില്‍.
റാനഡെ പബ്ലിക്കേഷന്‍സാണ് പ്രസാധകര്.മോദിയെപ്പറ്റി പലരും പലകള്ളക്കഥകളും അര്‍ദ്ധ സത്യങ്ങളും പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ മോദിയുടെ യഥാര്‍ഥ ജീവചരിത്രംജനങ്ങളില് എത്തിക്കുകയാണ് ഇതിെന്റ ലക്ഷ്യം. ബാല നരേന്ദ്രയെ നരേന്ദ്ര മോദിയാക്കിയ 17 പ്രധാന സംഭവകഥകളാണ് പുസ്തകത്തില്‍.
പുഴയില്‍ നിന്ന് ഒരു കുഞ്ഞുമുതലക്കുട്ടിയെ മോദി എടുത്തു കൊണ്ടുവരുന്നതും അതിെന്റ അമ്മയ്ക്ക് എന്തു വിഷമമായിക്കാണും എന്ന് മോദിയുടെ അമ്മ പറയുന്നതും അതു കേട്ട് മനം നൊന്ത മോദി അതിനെ തിരികെ പുഴയില്‍ കൊണ്ടുവിടുന്നതുമായ സംഭവ കഥയാണ് ഇതിലെ ഒന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: