2014 ലെ പൊതു തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തിക്കൊണ്ടിരിക്കെ സ്വാഭാവികമായ സാധ്യത കോണ്ഗ്രസ്പാര്ട്ടി സീറ്റെണ്ണത്തില്‍ രണ്ടക്കത്തില്‍ ഒതുങ്ങാനാണ്. ഇവിടെ ഉയരുന്ന ചോദ്യം എന്തുകൊണ്ട് ഇതു സംഭവിക്കുന്നുവെന്നതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയെ അവര്‍ എങ്ങനെ നേരിടുമെന്നതാണ് മറ്റൊരു ചോദ്യം.
തെരഞ്ഞെടുപ്പു തോല്‍വി സാധാരണമാണ്. ഏതു പാര്‍ട്ടിയും മാന്യതയോടെ അതുള്‍ക്കൊള്ളുകയും തോല്‍വിയുടെ കാരണം അതിന്റെ വിശകലനത്തില്‍നിന്നു പഠിക്കാന്‍ തയ്യാറാകുകയും ചെയ്യും. അതിന്റെ അടിസ്ഥാന വിഷയങ്ങളിലേക്കു പോയി സംഘടനയെ ശക്തിപ്പെടുത്തണം. ഏറ്റവും സ്വീകാര്യമായ നേതൃത്വത്തെ മുന്നോട്ടുവെക്കുകയും വേണം. പക്ഷേ, കോണ്‍ഗ്രസ് പാര്‍ട്ടി ഇതെല്ലാം ചെയ്യുമോ എന്നതാണ് പ്രശ്നം.
കോണ്‍ഗ്രസിന്റെ ദുരന്തം, അവര്‍ ആദര്‍ശപരമായ ഒരു നിലപാടുമില്ലാത്ത ഒരു കൂട്ടം ആളുകളാല്‍ ചുറ്റപ്പെട്ട, ഒരു കുടുംബത്തിന്റെ ഇടപാടായി മാറിപ്പോയി എന്നതാണ്. രണ്ടക്കത്തില്‍ ഒതുങ്ങാന്‍ പോകുന്ന ആ പാര്‍ട്ടിയുടെ പ്രതികരണം എന്തായിരിക്കുമെന്ന് ഇപ്പോഴേ ഉൗഹിക്കാം. സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ ആ പാര്‍ട്ടിക്ക് എന്തെങ്കിലും പങ്കുവഹിക്കാനുണ്ടാകുമെന്നു ഞാന്‍ കരുതുന്നില്ല. അവര്‍ക്ക് പ്രതിപക്ഷത്തിരിക്കാനും മാന്യമായി ആ ഉത്തരവാദിത്തം വിനിയോഗിക്കാനുമാകും ജനവിധി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാജയത്തിന്റെ മൂന്നു കാരണങ്ങള്‍ സാമ്പത്തിക കാര്യങ്ങളുടെ മേഖലയിലെ ദുര്‍ഭരണം, അഴിമതിയുടെ പ്രോത്സാഹനം, നേതൃത്വ ദാരിദ്ര്യം എന്നിവയായിരുന്നു.
അവരുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തവരുടെ മനോഭാവം ഉദാരതയായിരുന്നു. സോണിയാ ഗാന്ധി യൂറോപ്യന്‍ സോഷ്യലിസത്തെ അടിസ്ഥാനമാക്കിയുള്ള നയപരിപാടികള്‍ ദേശീയോപദേശക സമിതി വഴി രാജ്യത്ത് അടിച്ചേല്‍പ്പിച്ചത് ഏറെ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കി. ടു ജി അഴിമതി, കല്‍ക്കരി കുംഭകോണം, കോമണ്‍വെല്‍ത്ത് അഴിമതി തുടങ്ങിയവ തടയുന്നതിനു കഴിവില്ലാതെ വന്നത് ജനങ്ങള്‍ക്കിടയില്‍ അവരുടെ പ്രതിച്ഛായ ഏറെ മോശമാക്കി. അഴിമതിക്കു പുറമേ നയമില്ലായ്മ, ഉള്ള നയത്തിന്റെ സ്ഥിരതയില്ലായ്മ, രാജ്യത്തെ നിക്ഷേപാന്തരീക്ഷം തടസപ്പെടുത്തല്‍ തുടങ്ങിയവയും അവര്‍ക്കു വിനാശകാരണമായി. സാമ്പത്തിക രംഗത്തെ മോശം അവസ്ഥക്ക് ഇവയെല്ലാം കാരണമായി. പ്രധാനമന്ത്രി പദത്തിന്റെയും സ്ഥാനത്തിന്റെയും ദുര്‍ബലാവസ്ഥ നേതൃത്വ കാര്യത്തില്‍ ഏറെ പ്രതിസന്ധി സൃഷ്ടിച്ചു. പ്രധാനമന്ത്രിയുടെ ഒാഫീസ് പോലുള്ള പദത്തെ നിര്‍വീര്യമാക്കിക്കൊണ്ട് ഒരു രാജ്യത്തിനും പ്രവര്‍ത്തിച്ചു മുന്നേറാന്‍ ആവില്ല. ഒരു സമാന്തര ഭരണ സംവിധാനമുണ്ടെന്ന അവസ്ഥയായിരുന്നു രാജ്യത്താകെ.
ഒരു കുടുംബത്തിന്റെ തുടര്‍ഭരണവും അതിന്റെ നേതൃത്വം നിശ്ചയിക്കുന്നതിനു പതിവു സമ്പ്രദായവും തുടരുന്നത് ഏതുപാര്‍ട്ടിക്കും ഗുണകരമല്ലെന്നാണ് എന്റെ വിശ്വാസം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം രാജ്യത്തെയോ കോണ്‍ഗ്രസ് പാര്‍ട്ടിയേയോ പ്രചോദിപ്പിക്കുന്നതായില്ല. പക്ഷേ ഒരു കുടുംബാധിപത്യ പാര്‍ട്ടി അതൊരിക്കലും സമ്മതിക്കില്ല. അവിടെ ഒരു അംഗം പരാജിതമായെന്നു മനസിലാക്കിയാല്‍ മറ്റൊരംഗത്തെ പകരം പരീക്ഷിക്കും. ലോക്സഭാ തെരഞ്ഞെടുപ്പു വേളയില്‍ നമുക്കിതു കാണാനായി.
രണ്ടക്കത്തിലേക്ക് ചുരുങ്ങിയാലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിലെ നിലപാടിനു മാറ്റമൊന്നും സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ പരാജയം അന്വേഷിക്കാന്‍ ഒരു എ. കെ. ആന്റണിക്കമ്മറ്റിയെ നിയോഗിക്കും, ആ കമ്മറ്റി മേറ്റ്ല്ലാവരും ഈ തോല്‍വിയെക്കുറിച്ചു മറന്നുകഴിയുന്ന ഒരു കാലത്ത് ഒരു റിപ്പോര്‍ട്ടുമായി വരികയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: