ബംഗാളില്‍ മമതാ ബാനര്‍ജിയുടെ പരമ്പരാഗത ശത്രു ഇടതുപക്ഷമാണ്. കോണ്‍ഗ്രസും ബിജെപിയുമാണ് രണ്ടും മൂന്നും സ്ഥാനത്തെ പാര്‍ട്ടികള്‍. പിന്നെ എന്തുകൊണ്ടാണ് മമതാ ബാനര്‍ജി ബിജെപിയെ ആക്രമിക്കുന്നത്? ഓരോ ദിവസവും അവര്‍ ലക്ഷ്മണരേഖ കടക്കുകയും നരേന്ദ്രമോദിക്കെതിരെ ഏറ്റവും മോശമായ വിശേഷണങ്ങള്‍ പ്രയോഗിക്കുകയും ചെയ്തു. മമതാ ദീദി ഒരു ബുദ്ധിയുള്ള രാഷ്ട്രീയക്കാരിയാണ്. അവര്‍ എന്തു ചെയ്യുന്നതിലും ഒരു പ്രത്യേക രീതിയുണ്ടാകും. പക്ഷേ സദ്ഭരണം അവര്‍ക്ക് ഒരു വിഷയമല്ല. ക്ഷോഭവും ആക്രാമക രാഷ്ട്രീയവുമാണ് അവരുടെ ശക്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരെ മമതാ ബാനര്‍ജിയുടെ പാര്‍ട്ടിക്ക് പലരും വോട്ടു ചെയ്തത് വികസനത്തിന്റെ രാഷ്ട്രീയം പ്രതീക്ഷിച്ചാണ്. അങ്ങനെ ഇടത്തരക്കാര്‍ മമതക്ക് ഒപ്പം നിന്നു. ഇവരാണ് ഇപ്പോള്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി കാണണമെന്ന് ആഗ്രഹിക്കുന്നത്. ദീദിയുടെ താല്‍പ്പര്യം സദ്ഭരണമോ വികസനമോ അല്ല. അത് ബൂത്തു പിടുത്തവും അരാജകത്വവും അനധികൃത നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കലുമാണ്.
2014 ലെ പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പു ഫലം ഏറെ അത്ഭുതപ്പെടുത്തുന്നതാവും. യുപി കഴിഞ്ഞാല്‍ ബിജെപിയുടെ വോട്ട് ഏറ്റവും കൂടുന്നത് പശ്ചിമബംഗാളിലായിരിക്കും. ബിജെപി അണികള്‍ ഏറെ ആഹ്ലാദത്തിലാണ്. വര്‍ധിച്ച ഈ വോട്ടു വിഹിതം എങ്ങനെ സീറ്റാക്കി മാറ്റാമെന്ന് അവര്‍ കണക്കു കൂട്ടുകയാണ്. മാല്‍ഡയിലെ ചില പോക്കറ്റുകള്‍ ഒഴിച്ചാല്‍ കോണ്‍ഗ്രസ് മേറ്റ്ല്ലാ സ്ഥലത്തും ഒതുക്കപ്പെട്ടു കഴിഞ്ഞു.
പിന്നെ ദീദിയുടെ ക്ഷോഭത്തിനും ഖേദത്തിനും കാരണമെന്തായിരിക്കും? കോണ്‍ഗ്രസും ഇടതുപക്ഷവും ദല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ പോകുന്നില്ല. ദീദിക്ക് ഇടതരുടെ കൂട്ടുകെട്ടില്‍ ഇരിക്കാനാവുകയുമില്ല. അപ്പോള്‍ ഇപ്പോഴത്തെ പ്രശ്നം ന്യൂദല്ഹിയല്ല. പ്രശ്നം പശ്ചിമബംഗാളാണ്. അവരെ അധികാരത്തിലേറ്റിയ 15 ശതമാനം വോട്ട് ബിജെപിക്ക് അനുകൂലമായി മാറുമെന്ന് അവര്‍ ഭയക്കുന്നു. അത് സംഭവിച്ചാല്‍ അവര്‍ക്ക് മൂന്നു വിഭാഗത്തിന്റെ വോട്ടേ കിട്ടൂ. ഒന്നാമത്, പരമ്പരാഗത തൃണമൂല്‍ അനുഭാവികളുടേത്, രണ്ടാമത് ഇടതുപക്ഷത്തുനിന്ന് തൃണമൂലിലേക്കു മാറിയ ഗുണ്ടകളുടേത്, മൂന്നാമത്തേത് ബംഗ്ലാദേശില്‍നിന്ന് വന്ന അനധികൃത കുടിയേറ്റക്കാരുടേത്.
അവസാനം പറഞ്ഞതാണ് ദീദിയുടെ മുഖ്യ അത്താണി. അതുകൊണ്ടാണ് ദീദി നുഴഞ്ഞുകയറ്റക്കാരെ ന്യായീകരിക്കുന്നതും മോദിയെ അധിക്ഷേപിക്കുന്നതും. അതെത്രമാത്രം ചെയ്യുന്നുവോ അത്രത്തോളം അവരെ അധികാരത്തിലേറ്റിയവരില്നിന്ന് അവര്‍ ഒറ്റപ്പെടും. അനധികൃതമായി ഇറക്കുമതി ചെയ്ത വോട്ടര്‍മാരെ എത്രനാള്‍ ദീദിക്ക് ആശ്രയിക്കാനാവും. ഈ തെരഞ്ഞെടുപ്പില്‍ കുറച്ചു സീറ്റുകള്‍ നേടാനായാലും നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നറിയിപ്പ് സൂചനകള്‍ കാണാന്‍ തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: